യു.ഡി.എഫ് എം.എല്‍.എമാരുടെ സംഘം നെല്ലിയാമ്പതിയില്‍
പാലക്കാട്: യു.ഡി.എഫ് എം.എല്‍.എമാരുടെ ആറംഗസംഘം നെല്ലിയാമ്പതി സന്ദര്‍ശനം തുടങ്ങി. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനങ്ങളുടെ നിജസ്ഥിതിയറിയാന്‍ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, എം.വി. ശ്രേയാംസ്‌കുമാര്‍, അഡ്വ. ഷാജി എന്നീ എം.എല്‍.എ.മാരാണ് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്. ചെറുനെല്ലി എസ്റ്റേറ്റാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. ചെറുനെല്ലി എസ്‌റ്റേറ്റ് സന്ദര്‍ശിച്ചശേഷം പൊതുജനങ്ങളില്‍നിന്ന് പരാതികേള്‍ക്കും. കര്‍ഷകരുടെ സംഘം എം.എല്‍.എമാരെ തടയുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. യുഡിഎഫ് സമിതി നേരത്തെ തീരുമാനിച്ച ഔദ്യോഗിക സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണ് മറ്റൊരു സംഘം സന്ദര്‍ശനം നടത്തുന്നത്. ഔദ്യോഗിക വിഭാഗത്തിലെ അംഗമായ പി.സി. ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം സന്ദര്‍ശനത്തിനെത്തിയത്.
|
|||
















