അമൃതാനന്ദമയി മഠത്തില്‍ അതിക്രമം നടത്തിയ സത്‌നാം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരുഹതയേറുന്നു
തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തില്‍ വേദിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്‌ടിച്ച ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിംഗ്‌മാനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരുഹതയേറുന്നു. പൊലീസ് മര്‍ദ്ദമേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ബന്‌ധുക്കള്‍ ആരോപിച്ചു. മൃതദേഹങ്ങള്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മഠത്തില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. തുടര്‍ന്ന് മാനാസികാസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് പൊലീസ് ഇയാളെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയായ താന്‍ ആത്മീയ ഉണര്‍വുണ്ടാകാനാണ് എത്തിയതെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് താന്‍ ലഹരിമരുന്നിന് അടിമയാണെന്നു സത്‌നാം വെളിപ്പെടുത്തി. സത്‌നാം പഠിച്ചിരുന്ന ലക്‌നൗ റാം മനോഹര്‍ ലോഹ്യ ലോ കോളജിലെ അധ്യാപകരും ഇയാള്‍ക്കു മാനസികവിഭ്രാന്തിയുള്ളതായി അറിയിച്ചിരുന്നു. എന്നാല്‍ സത്‌നാം മാനസിക രോഗിയാണെന്ന് ബോധ്യമുണ്ടായിട്ടും പൊലീസ് വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുകയും മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്‌തുവെന്ന് ബന്ധു വിമല്‍ കിഷോര്‍ ആരോപിച്ചു. സംസ്‌ഥാന സര്‍ക്കാരും ദേശീയമനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെടണമെന്നും വിമല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
|
|||
















