Back
Tuesday, July 31, 2012 | 04:30:25 PM IST
അല്ലു അര്‍ജുന്റെ `ജൂലായി' ആഗസ്‌റ്റില്‍

അല്ലു അര്‍ജുന്റെ `ജൂലായി'യ്‌ക്ക്‌ വമ്പന്‍ റിലീസ്‌. ചിത്രം തെലുങ്ക്‌- മലയാളം ഭാഷകളില്‍ ഒരേസമയം പുറത്തെത്തുക്കുന്നു. ആന്‌ധ്രപ്രദേശ്‌, കര്‍ണാടക, തമിഴ്‌നാട്‌, കേരള എന്നിവിടങ്ങളില്‍ വലിയ മാര്‍ക്കറ്റ്‌ പ്രതീക്ഷിച്ച്‌ ചിത്രം 1600 തീയറ്ററുകളിലാണ്‌ റിലീസ്‌ ചെയ്യുന്നത്‌. അല്ലുഅര്‍ജുര്‍, രാജേന്ദ്രപ്രസാദ്‌, സോനു സൂഥ്‌ എന്നിവര്‍ പ്രധാനമായ ചിത്രം ആഗസ്‌റ്റ്‌ ഒന്‍പതിന്‌ തീയറ്ററുകളിലെത്തും. ബോളിവുഡില്‍ സല്‍മാന്‍ ഖാന്റെ വില്ലനായി `ഡബാങി'ലെത്തിയ സോനു സൂഥ്‌ ചിത്രത്തില്‍ ശ്രദ്ധേയവേഷമാണ്‌ ചെയ്യുന്നത്‌. ത്രിവിക്രം ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തില്‍ ഇലിയാന ഡിക്രൂസ്‌ ആണ്‌ നായിക. എസ്‌. രാധാകൃഷ്‌ണ, ഡി.വി.വി. ദാനയ്യ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ദേവിശ്രീ പ്രസാദ്‌ ആണ്‌ സംഗീതം.

 

 

 

 

 

 

 

 

 

 




Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news