Back
Monday, July 30, 2012 | 04:14:09 PM IST
ഐസ്‌ ക്രീം കേസ്‌: വി.എസിന്റെ ഹര്‍ജിയില്‍ വാദം നീട്ടി

കോഴിക്കോട്‌: ഐസ്‌ക്രീം കേസ്‌ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ സെപ്‌റ്റംബര്‍ ഒന്നിലേക്ക്‌ മാറ്റി. വി.എസിന്റെ അഭിഭാഷകന്‍ രാജീവിന്റെ ആവശ്യപ്രകാരമാണ്‌ കോഴിക്കോട്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി കേസ്‌ നീട്ടിയത്‌. ഇത്തരം കേസുകള്‍ പെട്ടന്ന്‌ തീര്‍പ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കേസില്‍ വാദം കേള്‍ക്കാന്‍ സെപ്‌റ്റംബര്‍ ഒന്നിന്‌ അവസാന അവസരമായിരിക്കുമെന്ന്‌ പറഞ്ഞാണ്‌ കോടതി കേസ്‌ നീട്ടിയത്‌.
തെളിവുകള്‍ ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടി കേസ്‌ അവസാനിപ്പിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ തന്റെ വാദം കൂടി കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന്‌ ആവശ്യപ്പെട്ടാണ്‌ വി.എസ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news