ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യയില്‍; 28.9 ലക്ഷം മുതല്‍
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ 3 സീരീസ് കാറുകള്‍ ഇന്ത്യയില്‍ ഇറക്കി. ലക്ഷ്വറി കാര്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ഭാഗം അടക്കിവാഴാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്‌ച കമ്പനി തങ്ങളുടെ പുതിയ ഉത്‌പന്നം എത്തിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ നിലവിലുള്ള മറ്റ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, മെഴ്‌സിഡസ് ബെന്‍സ് എന്നിവയുമായുള്ള ഒരു മത്‌സരത്തിനാണ് ബിഎംഡബ്ല്യു എത്തുന്നത്. ഇവരും ജര്‍മ്മന്‍ നിര്‍മ്മാതാക്കളാണെന്നത് മറ്റൊരു പ്രത്യേകത. പെട്രോള്‍, ഡീസല്‍ ശ്രേണികളിലെത്തുന്ന ഈ ലക്ഷ്വറി സെഡാന്‍ കാര്‍ പൂര്‍ണമായും അസംബ്ലി ചെയ്‌താണ് ഇന്ത്യയിലെത്തുന്നത്. ബേസിക് ആയ 320ഡി, ലക്ഷ്വറി ലൈന്‍, സ്‌പോര്‍ട്ട് ലൈന്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എത്തുന്നത്. അതേസമയം പെട്രോള്‍ ശ്രേണിയിലേതിന് സ്‌പോര്‍ട്ട് ലൈന്‍ മാത്രമാണുള്ളത്.
ബിഎംഡബ്ല്യു 320 ഡി മോഡലിന് 28.9 ലക്ഷം രൂപയാണ് വില. ഡീസല്‍ ലക്ഷ്വറി, സ്‌പോട്ട് ലൈന്‍ എന്നിവയ്‌ക്ക് 31.4 ലക്ഷവും ഡീസല്‍ ലക്ഷ്വറി പ്ലസിന് 36.9 ലക്ഷവുമാണ് വില. ലക്ഷ്വറി പ്ലസ് പെട്രോള്‍ മോഡലിന് 37.9 ലക്ഷം. ഇന്ത്യയിലെവിടെയും എക്‌സ്‌ഷോറും വില ഇങ്ങനെയാണ്.
ആല്‍പൈന്‍ വൈറ്റ്, മെല്‍ബണ്‍ റെഡ്, നോണ്‍ മെറ്റാലിക്, ബ്ലാക് സഫെയ്‌ര്‍, ഗ്ലേസിയര്‍ സില്‍വര്‍, ഹവാന്ന, ഇംപീരിയല്‍ ബ്ലൂ ബ്രില്യന്‍റ് ഇഫക്‌ട്, മെറ്റാലിക് ഫിനിഷ് ആയ മിനറല്‍ ഗ്രേ എന്നിങ്ങനെയുള്ളവയാണിത്.
ഓഡിയുടെയും മറ്റും സാന്നിധ്യം മൂലം ലക്ഷ്വറി കാര്‍ മാര്‍ക്കറ്റില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലുള്ള ബിഎംഡബ്ല്യു ഇപ്പോള്‍ കുറച്ച് പിന്നിലേക്ക് പോയിട്ടുണ്ട്. ഇത് മറികടക്കാനാണ് പുതിയ താരങ്ങളുടെ വരവ്. ഈ രംഗത്തെ വിദഗ്‌ധരുടെ ഈ വര്‍ഷമാദ്യത്തെ കണക്കനുസരിച്ച് അതിനുമുമ്പുള്ളമൂന്നുമാസങ്ങളില്‍ ഓഡി 52.15 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയെന്നാണ്. 1,254 യൂണിറ്റില്‍നിന്നും 1,908 യൂണിറ്റായി മാറി. അതേസമയം ബിഎംഡബ്ല്യുയുടെ വില്‌പന 12.16 ശതമാനം കുറവ് രേഖപ്പെടുത്തുകയും ചെയ്‌തു. 2,088 യൂണിറ്റില്‍ നിന്ന് 2,377 ആയി കുറഞ്ഞുവെന്ന്. മെഴ്‌സിഡസ് ബെന്‍സ് 24.41 ശതമാനം താഴ്‌ചയാണ് ഈ സമയം രേഖപ്പെടുത്തിയത്. 1,663 യൂണിറ്റ് ഉണ്ടായിരുന്നത് 1,257 ആയി മാറി. സാമ്പത്തികരംഗത്തെ മാന്ദ്യം യൂറോപ്പിലും മറ്റും വലിയ ചലനമുണ്ടാക്കിയതിനാല്‍ ബിഎംഡബ്ല്യു ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുകയാണ്.
|
|||
















