Back
Tuesday, July 24, 2012 | 03:54:07 PM IST
ബോളിവുഡ്‌ ചിത്രത്തിന്റെ റീമേക്ക്‌ റൈറ്റ്‌ ദിലീപ്‌ വാങ്ങി!

സാധാരണ തമിഴില്‍നിന്നും മലയാളത്തില്‍നിന്നുമൊക്കെയാണ്‌ കൂടുതല്‍ ചിത്രങ്ങള്‍ ബോളിവുഡിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നത്‌. എന്നാല്‍ ഇത്തവണ മലയാളത്തിന്റെ ജനപ്രിയനും 2011 ലെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജേതാവുമായ ദിലീപ്‌ ഒരു ചിത്രം ബോളിവുഡില്‍നിന്നും മലയാളത്തിലേക്ക്‌ പറിച്ചുനടാന്‍ പോകുന്നു. ഹിന്ദിമേഖലയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രം `വിക്കി ഡോണര്‍' മലയാളത്തില്‍ നിര്‍മ്മിക്കാനുള്ള റൈറ്റ്‌ ദിലീപ്‌ വാങ്ങിയെന്ന്‌ റിപ്പോര്‍ട്ടുകള്‍. ആയുഷ്‌മാന്‍ ഖുറാനയും യാമി ഗൗതമും  അനുകപൂറും പ്രധാന വേഷങ്ങള്‍ ചെയ്‌ത ചിത്രം നിരവധി തമാശരംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രേക്ഷകര്‍ക്ക്‌ ചിന്തിക്കാന്‍ ഇടനല്‍കുന്നതും സമൂഹത്തിന്‌ മികച്ച സന്ദേശം നല്‍കുന്നൊരു ചിത്രവുമാണ്‌. മലയാളവുമായി ബന്‌ധമുള്ള ബോളിവുഡിലെ ബോഡിബില്‍ഡര്‍ താരം ജോണ്‍ എബ്രഹാമാണ്‌ ചിത്രം നിര്‍മ്മിച്ചത്‌. ഷൂജിത്ത്‌ സിര്‍ക്കര്‍ സംവിധാനം ചെയ്‌ത ചിത്രം മലയാളത്തിലെത്തുമ്പോള്‍ നായകസ്‌ഥാനത്ത്‌ വിലാസമെന്നുള്ള കണക്കുകൂട്ടിലിലാണ്‌ ദിലീപ്‌. ഒറിജിനല്‍ ചിത്രത്തില്‍ അനു കപൂര്‍ ചെയ്‌ത ഡോക്‌ടറുടെ വേഷത്തില്‍ ബാബുരാജ്‌ അഭിനയിക്കും. മലയാളത്തില്‍ ചിത്രം ആര്‌ സംവിധാനം ചെയ്യുമെന്നതും നായിക ആരായിരിക്കുമെന്നതും തീരുമാനമാകുന്നതേയുള്ളൂ.
അതേസമയം, ബീജദാനത്തിന്റെ കഥപറഞ്ഞ്‌ ഹിന്ദിലോകത്ത്‌ മികച്ച അഭിപ്രായം നേടി വിജയംകൊയ്‌ത ചിത്രത്തിന്‌ രണ്ടാംഭാഗമൊരുക്കാനുള്ള ആലോചനയിലാണ്‌ ജോണ്‍ എബ്രഹാം. അഞ്ചുകോടി മുടക്കിയെടുത്ത `വിക്കി ഡോണര്‍' അന്‍പതുകോടിയോളമാണ്‌ കളക്‌ട്‌ ചെയ്‌തത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news