സുരാജ് ചിത്രത്തില്‍നിന്നും പ്രിയാമണി പിന്മാറി
മലയാളത്തിന്റെ കോമഡി താരം സുരാജ് വെഞ്ഞാറന്മൂട് നായകനാകുന്ന `എന്റെ സത്യാന്വേഷണ പരീക്ഷകള്‍' എന്ന ചിത്രത്തില്‍നിന്ന് ദേശീയ അവാര്‍ഡ് നേടിയ തെന്നിന്ത്യന്‍ സൂപ്പര്‍ ഗ്ലാമര്‍താരം പ്രിയാമണി പിന്മാറി. ഉറുമി കഥാകാരന്‍ ശങ്കര്‍ രാമകൃഷ്‌ണന്‍ കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ പ്രിയാമണിയെത്തുമെന്ന് നേരത്തെ വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍ സുരാജിനൊപ്പം പ്രിയാമാണിക്ക് വലിയ താത്‌പര്യമില്ലെന്ന കാരണത്താല്‍ ചിത്രത്തില്‍നിന്നും താരം പിന്‍വാങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോടൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിട്ടുള്ള പ്രിയാമണി സുരാജിനൊപ്പം അഭിനയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നത്രേ. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമോ വലിയ പ്രോജക്‌ടുകളിലോ പ്രിയാ മണി ഇനിയെത്തുന്നതിന് സുരാജ് ചിത്രം ഒരു തടസമായേക്കുമെന്നതിനാല്‍ താരം പിന്‍വാങ്ങുകയായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. സുരാജ് നേരത്തെ നായകനായ `ഡ്യുപ്ലിക്കേറ്റ്', `ഫീമൈയില്‍ ഉണ്ണിക്കൃഷ്‌ണന്‍' തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇത്തരം ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതാണ്. പുതുമുഖസംവിധായകന്‍ സുബിന്‍ ആണ് `എന്റെ സത്യാനേഷണ പരീക്ഷകള്‍' ഒരുക്കുന്നത്. പ്രിയാമണിക്കുപകരം മറ്റൊരു താരത്തെ കണ്ടെത്താനുള്ള തയാറെടുപ്പുകളിലാണിപ്പോഴിവര്‍. മോഹന്‍ലാല്‍ നായകനായ ഗ്രാന്‍ഡ് മാസ്‌റ്ററിലാണ് തൊട്ടുമുമ്പ് പ്രിയാമണി മലയാളത്തില്‍ എത്തിയത്. മുന്‍പ് രഞജി്‌ത്ത് സംവിധാനം ചെയ്‌ത `പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റി'ലും പ്രിയാമണി ശ്രദ്ധേയവേഷം ചെയ്‌തിരുന്നു. പൃഥ്വിരാജിനൊപ്പം `സത്യം`, `തിരക്കഥ', `പുതിയമുഖം' തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച പാലക്കാട്ടുകാരിയായ പ്രിയാമാണി `ഒറ്റനായണം' എന്നചിത്രത്തിലും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴ്-തെലുങ്ക് പ്രോജക്‌ടായ `ചാരുലത'യില്‍ ഡബിള്‍ റോള്‍ ചെയ്യുകയാണ്.
|
|||
















