പൃഥ്വിരാജ് ഗൊഡ്‌സെയുടെ രൂപത്തില്‍
മലയാളത്തില്‍ അടുത്തിടെ `സിംഹാസനം' പൂര്‍ത്തിയാക്കിയ ആക്‌ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജികൈലാസും നടന്‍ പൃഥ്വിരാജും വീണ്ടും ചേരുന്നു. `ഗൊഡ്‌സെ' എന്ന് പേര്‍ നല്‍കിയ ചിത്രത്തില്‍ രാഷ്‌ട്രപിതാവ് മഹാത്‌മാഗാന്‌ധിയുടെ ഘാതകന്‍ ഗൊഡ്‌സെയുടെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു. ജീവചരിത്ര കഥപറയുന്ന ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലും ഇറക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഷാജി കൈലാസ് ഇപ്പോള്‍ തുടര്‍ന്നുവരുന്ന `മദിരാശി' എന്ന ജയറാം ചിത്രം പൂര്‍ത്തീകരിച്ചതിനുശേഷം പൃഥ്വിരാജിന്റെ `ഗൊഡ്‌സെ'യുടെ വര്‍ക്കുകളിലേക്ക് നീങ്ങും. ഈ ചിത്രത്തിലൂടെ നന്മ-തിന്മകളുടെ പോരാട്ടം വളരെ വികാരപരമായ രീതിയില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷാജി കൈലാസ് വ്യക്‌തമാക്കി. ഗാന്‌ധിയെ കൊലപ്പെടുത്തുന്നതിന് തലേദിവസം ഗൊഡ്‌സെയുടെ മനസിലൂടെയുടെ കടന്നുപോകുന്ന വികാരവിക്ഷോഭങ്ങളാണ് ചിത്രത്തിന്റെ പ്രധാന പോയിന്റെന്ന് ഷാജി വ്യക്‌തമാക്കി. `ഗാന്‌ധിജി വധിക്കപ്പെടുന്നതിന് തലേദിവസം രാത്രിയില്‍ ഗൊഡ്‌സെ അനുഭവിക്കുന്ന ആത്‌മസംഘര്‍ഷങ്ങളാണ് ഈ ചിത്രം പറയുന്നത്. യഥാര്‍ത്ഥത്തില്‍ നന്മ-തിന്മകള്‍ തമ്മിലുള്ള ഒരു സംഘര്‍ഷം'- ചിത്രത്തെക്കുറിച്ച് ഷാജി കൈലാസ് വ്യക്‌തമാക്കുന്നു.
|
|||
















