Tuesday, July 24, 2012 | 10:46:39 AM IST
വിവാദ പ്രസംഗം: മണിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
വിവാദ പ്രസംഗം: മണിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇടുക്കിയില്‍ രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ച് വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലെ തുടരന്വേഷണം തടയണമെന്ന എം.എം. മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ തുടരന്വേഷണം പാടില്ലെന്നായിരുന്നു മണിയുടെ വാദം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസില്‍ ഇടപെടാനാകില്ലെന്ന നിരീക്ഷണത്തോടെ മണിയുടെ ആവശ്യം കോടതി തള്ളി. ജസ്റ്റീസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വീണ്ടും അടുത്ത മാസം 13 ന് വാദം കേള്‍ക്കും.
Comments
Be the first to comment on this News
|
|||
















