അക്ഷയ്‌കുമാറിന് 10 ലക്ഷം രൂപയുടെ ബൈക്ക്
ബോളിവുഡിന്റെ ആക്‌ഷന്‍ താരം അക്ഷയ്‌കുമാര്‍ തന്റെ പുതിയ ചിത്രത്തില്‍ 10 ലക്ഷം രൂപയുടെ ബൈക്ക് ഓടിക്കുന്നു. കോടികള്‍ മുടക്കി ചിത്രങ്ങള്‍ക്ക് സെറ്റുകള്‍ ഒരുക്കുന്നതില്‍ ബോളിവുഡ് പിശുക്കാട്ടുന്നതല്ല. അതുപോലെ താരങ്ങള്‍ക്ക് കോടി നല്‍കുന്നതിലും ബോളിവുഡിന് മടിയില്ല. കോടികള്‍ക്ക് വിലയില്ലാക്കാലത്ത് ലക്ഷത്തിനുവിലയോ എന്ന് ചോദിക്കരുത്. എന്നാല്‍ ഒരു ബൈക്കിന് 10 ലക്ഷം എന്നത് കുറച്ചുകടന്നതുതന്നെയെന്ന് കേള്‍ക്കുന്നവര്‍ പറഞ്ഞേക്കും. അതെ ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന `ഓ മൈ ഗോഡ്' എന്ന ചിത്രത്തില്‍ പത്തുലക്ഷം രൂപയുടെ ബൈക്ക് അക്ഷയ്‌കുമാര്‍ പറത്തുന്നു. ചിത്രത്തിന്റെ കഥയ്‌ക്കനുസരിച്ച് പ്രത്യേകമായി രൂപകല്‌പന ചെയ്‌ത ബൈക്കാണിത്. സാഹസത്തിന് മടിയില്ലാത്ത അക്ഷയ് ഈ ബൈക്ക് പറത്തുമ്പോള്‍ `ഓ മൈ ഗോഡ്' എന്ന് പ്രേക്ഷകര്‍ ഹരംകൊള്ളേണ്ട രീതിയിലാണ് നിര്‍മ്മാണം. 500 സിസി എഞ്ചിന്‍, ആകര്‍ഷമായ ഗ്രാഫിക്കുകള്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതയാണ്. തമാശയ്‌ക്കും സാഹസത്തിനും മുന്‍തൂക്കംകൊടുത്തുകൊണ്ടുള്ള ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, പറേഷ് റാവല്‍, സോനാക്ഷി സിന്‍ഹ എന്നിവര്‍ അക്ഷയ്‌ക്ക് കൂട്ടുണ്ട്. സെപ്‌റ്റംബര്‍ 28 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
|
|||
















