Back
Monday, July 23, 2012 | 11:09:37 AM IST
നോട്ടി പ്രൊഫസര്‍: നേരംപോക്കു ചിത്രം

വില്ലന്‍ വേഷങ്ങളില്‍നിന്നും സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ തുറന്നുകൊടുത്ത ഹാസ്യവഴികളിലൂടെ പുതിയ വഴിതേടിയ നടനും സംവിധായകനുമായ ബാബുരാജ്‌ തമാശക്കഥാപാത്രമായെത്തുന്ന ചിത്രമാണ്‌ നോട്ടി പ്രൊഫസര്‍. നവാഗതനായ ഹരിനാരായണനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ബാബുരാജ്‌ തന്നെ രചന നിര്‍വഹിച്ച ചിത്രം എന്ന പ്രത്യേകതയും നോട്ടി പ്രൊഫസര്‍ക്കുണ്ട്‌. ബോക്‌സോഫീസില്‍ വന്‍ ചലനമുണ്ടാക്കിയ ഹാസ്യചിത്രമൊന്നുമല്ല നോട്ടി പ്രൊഫസര്‍. എന്നാല്‍ ബാബുരാജിന്റെ പുതിയ വേഷംകാണാന്‍ മോശമല്ലാത്ത തിരക്കുണ്ട്‌. ഒരര്‍ത്ഥത്തില്‍ മലയാളാ സിനിമാപ്രേക്ഷകരെ വിമര്‍ശിക്കുന്ന ചിത്രമാണിത്‌.
വിശ്വംഭരന്‍ കോളജിലെ കെമിട്‌സ്രി പ്രൊഫസറാണ്‌. വിവാഹിതന്‍. ഒരുകാലത്ത്‌ തെന്നിന്ത്യയില്‍ തിളങ്ങിനിന്ന താരത്തെയാണ്‌ വിശ്വംഭരന്‍ വിവാഹം കഴിച്ചിരിക്കുന്നത്‌. വിവാഹത്തോടെ അര്‍ച്ചന അഭിനയം നിര്‍ത്തി. ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മകനും നാലാംക്ലാസുകാരിയായ മകളുമുണ്ട്‌. വിശ്വംഭരന്റെ സ്വഭാവത്തിന്റെ ഏറ്റവും വലിയ സവിശേഷത അയാള്‍ ശരീരസൗന്ദര്യത്തില്‍ അതീവശ്രദ്ധാലവാണെന്നുള്ളതാണ്‌. അതേസമയം വീട്ടിലെ കാര്യങ്ങളിലൊന്നം വിശ്വംഭരന്‌ യാതൊരു ശ്രദ്ധയുമില്ല. ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ പുറം തിരിഞ്ഞുനില്‍ക്കുന്ന വിശ്വംഭരേെന്റ ഏറ്റവും വലിയപ്രശ്‌നം അയാളുടെ ഈഗോയാണ്‌. ചലച്ചിത്രതാരമായിരുന്ന സ്വന്തം ഭാര്യക്ക്‌ ലഭിക്കുന്ന സമൂഹത്തിന്റെ ശ്രദ്ധയാണ്‌ അവരുടെ പ്രശസ്‌തിയുമാണ്‌ വിശ്വംരന്റെ കോംപ്ലക്‌സിന്റെ കാതല്‍. അതില്‍ നിന്നാണ്‌ സ്വന്തം ശരീരത്തിലേക്ക്‌ മാത്രം ശ്രദ്ധിക്കുന്ന ആളായി വിശ്വംഭരന്‍ മാറുന്നത്‌. സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അതിശ്രദ്ധയാണ്‌ പ്രൊഫ. വിശ്വംഭരന്റെ കഥാപാത്ര സവിശേഷത. ധാരാളം സൗന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ അയാള്‍ വാങ്ങിക്കൂട്ടുന്നു. ക്ലാസുകളില്‍ രസതന്ത്രത്തേക്കാള്‍ സൗന്ദര്യപോഷണത്തെക്കുറിച്ചാണ്‌ പ്രൊഫസര്‍ സംസാരിക്കുന്നത്‌. അത്‌ കേള്‍ക്കാന്‍ വലിയൊരു ആരാധകവൃന്ദവും കോളെജിലുണ്ട്‌. ഭാര്യുടെ പേരില്‍ അറിയപ്പെടുന്നുവെന്ന പോരായ്‌മ മറികടക്കാനുള്ള പ്രൊഫസറുടെ കുന്നായ്‌മകളും ചാപല്യങ്ങളുമാണ്‌ നോട്ടി പ്രൊഫസര്‍. സുഹൃത്ത്‌ ഫ്രാന്‍സീസുമൊത്തേ്‌ ശനിയാഴ്‌ചകളില്‍ പരസ്‌ത്രീകളുമായി അഴിഞ്ഞാടാന്‍ പോകുന്ന പതിവും വിശ്വംഭരനുണ്ട്‌. അഴിഞ്ഞാട്ടവും മറ്റും ഫ്രാന്‍സീസിനുള്ളതാണ്‌. വിശ്വംഭരന്‍ പുറത്തിരുന്ന മദ്യപിക്കും. പരസ്‌ത്രീഗമനമില്ലാത്ത ശുദ്ധന്‍. ഫ്രാന്‍സീസിന്റെ ഭാര്യ അമേരിക്കയിലായതുകൊണ്ട്‌ അയാള്‍ക്ക്‌ നൃത്തവും കുഴഞ്ഞാട്ടവും ആകാം. അതിനിടക്കാണ്‌ അയലത്ത്‌ ഡി വൈ എസ്‌ പി ചാക്കോയുടെ ഭാര്യ താമസത്തിനെത്തുന്നത്‌. സുന്ദരി. ടെറസില്‍ വ്യായാമം ചെയ്യും. രാവിലെ നടക്കാന്‍ കൂട്ടുവിളിച്ച്‌ അവള്‍ പ്രൊഫസറുടെ കൂടെക്കൂടുന്നു. ഭര്‍ത്താവ്‌ ചാക്കോ ഇതില്‍ അസൂയാലുവാണ്‌. പ്രതികാരദാഹിയായ അയാള്‍ ഒരു ശനിയാഴ്‌ച പരസ്‌ത്രീകളുമൊത്തുള്ള നൃത്തം റെയ്‌ഡ്‌ ചെയ്‌ത്‌ പ്രൊഫസറെ കുരുക്കുന്നു. പെണ്ണുകേസില്‍പ്പെട്ട പ്രൊഫസറോടുള്ള പ്രതികാരത്തിനായി ഭാര്യ നിര്‍ത്തിവച്ച അഭിനയം പുനരാരംഭിക്കുന്നു. സീരിയലില്‍. അതോടെ പ്രൊഫസര്‍ വീട്ടുകാര്യങ്ങളില്‍ മുഴുകുന്നു. കുട്ടികളെ ശ്രദ്ധിക്കുക, കുളിപ്പിക്കുക, പാചകം ചെയ്യുക തുടങ്ങി നിരവധി പണികള്‍.
സീരിയലില്‍ തന്റെ ഭര്യയുടെ നായകനായി അഭിനയിക്കുന്നവനോട്‌ പ്രൊഫസര്‍ക്ക്‌ ദേഷ്യം. സുരേഷ്‌ കൃഷ്‌ണയാണ്‌ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. വിശ്വംഭരന്‍ ആളെ വിട്ട്‌ നായികയെ മാറ്റാന്‍ ആവശ്യപ്പെടുന്നു. നടക്കുന്നില്ല. ഗുണ്ടകളെവിട്ട്‌ തല്ലിക്കുന്നു. ഇതോടെ ഭാര്യ പ്രൊഫസറില്‍ നിന്നും വിവാഹമോചനത്തിന്‌ ശ്രമിക്കുന്നു. വിശ്വംഭരനെ ഈ നീക്കം ആകെ തളര്‍ത്തി കളയുന്നു. പിന്നീട്‌ ക്ലൈമാക്‌സ്‌. പ്രസ്‌തുത വിശ്വംഭരന്‍ ശേഷിക്കുറവുള്ള ആളായിരുന്നുവവെന്നും മാരക രോഗത്തിന്‌ അടിമായായിരുന്നുവെന്നും അത്‌ മറച്ചുവയ്‌ക്കാനാണ്‌ അയാള്‍ പലവേഷങ്ങളും കെട്ടിയതെന്നും പ്രേക്ഷകര്‍ മനസ്സിലാക്കുന്നു. അഞ്ചാറ്‌ മാസത്തിനുശേഷം ഒരാശ്രമത്തില്‍ പ്രഭാഷണംനടത്തിക്കൊണ്ടിരുന്ന വിശ്വംഭരനെ എല്ലാവരും ചേര്‍ന്ന്‌ കണ്ടുപിടിച്ച്‌ കൂട്ടിച്ചേര്‍ക്കുന്നിടത്ത്‌ സിനിമ തീരുന്നു.
രസകരമായ ഒരുപാട്‌ മുഹുര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും സിനിമക്കുശേഷം ഓര്‍ത്തിരിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല. ബാബുരാജ്‌, ലക്ഷ്‌മി ഗോപാലസ്വാമി, ലെന, ടിനി ടോം, ഇന്നസെന്റ്‌, മൈഥിലി, ഷഫ്‌ന, സുരേഷ്‌കൃഷ്‌ണ, ഭീമന്‍ രഘു തുടങ്‌ഹിയവരാണ്‌ താരങ്ങള്‍. റഫീഖ്‌ ഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ ജാസി ഗിഫ്‌റ്റിന്റെ സംഗീതം. അന്ന അമല ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജോസും ശ്രീകാന്ത്‌ പിള്ളയും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news