Back
Sunday, July 22, 2012 | 04:30:26 PM IST
ടി പി വധം:മമ്മൂട്ടി പ്രതികരിക്കാന്‍ ആലോചിച്ചു വേണ്ടെന്നുവച്ചു?

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്‌ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നതിനിടെ, മെഗാസ്റ്റാര്‍ മമ്മൂട്ടി അതിനെക്കുറിച്ച്‌ പൊതുവേദിയില്‍ അഭിപ്രായം പറയാന്‍ ആലോചിച്ചു. എന്നാല്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതൃത്വം സംശയത്തിന്റെ നിഴലിലായിരിക്കുന്ന സാഹചര്യത്തില്‍ അതിന്‌ ആക്കം കൂട്ടുന്നതാകരുത്‌ തന്റെ വാക്കുകകളെന്ന്‌ തീരുമാനിച്ച്‌ മമ്മൂട്ടി പിന്മാറിയെന്നാണ്‌ വിവരം. മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമുള്ള ചില കേന്ദ്രങ്ങളില്‍ നിന്നാണ്‌ ഇതുസംബന്ധിച്ച സൂചന ലഭിച്ചത്‌. മമ്മൂട്ടി എന്താണു പറയാന്‍ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്നാല്‍, പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ചേരേണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ തീരുമാനം. അതുകൊണ്ടുതന്നെ നിര്‍ദോഷമായ അഭിപ്രായപ്രകടനമായിരിക്കില്ല മമ്മൂട്ടി ഉദ്ദേശിച്ചതെന്നു വ്യക്തം. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനാണ്‌ മമ്മൂട്ടി. അല്ലാതെതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇടതു ചായ്‌വ്‌ ഉള്ളതാണുതാനും.
മലയാള സിനിമയിലെ മെറ്റാരു സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാല്‍ ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞിരുന്നു. രാഷ്ട്രീയ പരാമര്‍ശങ്ങളൊന്നും നടത്തിയില്ലെങ്കിലും ശക്തമായ അഭിപ്രായ പ്രകടനമാണ്‌ ലാല്‍ നടത്തിയത്‌. വയോധികയായ തന്റെ അമ്മയെയും ചന്ദ്രശേഖരന്റെ അമ്മയെയും താരതമ്യപ്പെടുത്തി സ്വന്തം ബ്ലോഗിലാണ്‌ മോഹന്‍ലാല്‍ അഭിപ്രായം എഴുതിയത്‌. അത്‌ ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്‌തു.
മമ്മൂട്ടി ചന്ദ്രശേഖരന്‍ വധത്തോട്‌ പ്രതികരിക്കാത്തത്‌ സംസ്ഥാനത്തെ സാംസ്‌കാരിക വേദികളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയായിരുന്നു.
സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറി മുതല്‍ മുകളിലേയ്‌ക്ക്‌ പല നേതാക്കളും ചന്ദ്രശേഖരന്‍ വധത്തില്‍ സംശയിക്കപ്പെടുകയും അറസ്‌റ്റിലാവുകയും ചെയ്‌ത സാഹചര്യത്തില്‍, പാര്‍ട്ടി ചാനല്‍ ചെയര്‍മാനായ മമ്മൂട്ടിക്കുമേല്‍ ഇപ്പോഴും പ്രതികരിക്കാനുള്ള സമ്മര്‍ദം ശക്തമാണെന്നും അറിയുന്നു. എന്നാല്‍ അദ്ദേഹം അതിനു വഴങ്ങാന്‍ തയ്യാറായിട്ടില്ല.
ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്‌ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പരസ്യമായി ചോദ്യം ചെയ്‌തിരുന്നു. അതേത്തുടര്‍ന്ന്‌, സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം വലിയ ചര്‍ച്ചയാവുകയും ചെയ്‌തു. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ പ്രശസ്‌തരും അപ്രശസ്‌തരുമായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിലപാട്‌ അറിയിക്കുകയും ചെയ്‌തു. ആ ഘട്ടത്തിലാണ്‌ മമ്മൂട്ടി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തതും പാര്‍ട്ടിയെ ഈ ഘട്ടത്തില്‍ ഒറ്റപ്പെടുത്താന്‍ കൂട്ടുനില്‍ക്കേണ്ടെന്ന്‌ തീരുമാനിച്ചതും. 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news