Back
Saturday, July 21, 2012 | 12:37:23 PM IST
തട്ടത്തിന്‍ മറയത്ത്‌ മോശമായില്ല

lമലവാര്‍ടി ആര്‍ട്ട്‌സ്‌ ക്ലബിനുശേഷം വിനീത്‌ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ തട്ടത്തിന്‍മറയത്ത്‌. മലര്‍വാടിയില്‍ നിന്നും ഏറെയൊന്നും ദൂരത്തല്ല രണ്ടാമത്തെ ചിത്രവും. മോശമല്ലാത്ത അവതരണം. മികവുപുലര്‍ത്തുന്ന ഗാനങ്ങള്‍. ശ്രദ്ധേയമായ ഛായാഗ്രഹണം. എല്ലാം ചേര്‍ത്തുവയ്‌ക്കുമ്പോള്‍ കൊച്ചുകൊച്ചുപോരായ്‌മകള്‍ മറന്നുകൊണ്ട്‌ തട്ടത്തിന്‍മറയത്ത്‌ കാണാവുന്നതാണ്‌.
വ്യത്യസ്‌തമതങ്ങളില്‍പ്പെട്ട രണ്ടുപേരുടെ പ്രണയമാണ്‌ സിനിമയുടെ പ്രമേയം. ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ എന്നാണ്‌ സിനിമയുടെ പരസ്യം തന്നെ. ജാതി മത ചിന്തകളുടെ ആഴത്തിലേക്കൊന്നും പോകാന്‍ സിനിമ കൂട്ടാക്കുന്നില്ല. പണക്കാരിയായ പെണ്ണിനെ പാവപ്പെട്ട പയ്യന്‍ പ്രണയിക്കുന്ന കഥ തന്നെയാണിത്‌. എന്നാല്‍ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍ മനോഹരമായി ബ്രാന്‍ഡ്‌ ചെയ്‌ത്‌ ഇറക്കാന്‍ സംവിധായകന്‌ കഴിഞ്ഞിരിക്കുന്നു. അതാണ്‌ ചിത്രത്തിന്റെ വിജയം.
വിനോദും ആയിഷയുമാണ്‌ പ്രണയികള്‍. വിനോദിന്റെ സുഹൃത്തിന്റെ വിവാഹദിനത്തില്‍ യാദൃഛികമായാണ്‌ ആയിഷയെ കണ്ടുമുട്ടുന്നത്‌. രണ്ടുമതത്തില്‍പെട്ടവര്‍ എന്ന നിലയില്‍ സ്വാഭാവികമായും ഇവര്‍ക്ക്‌ എതിര്‍പ്പുകളുണ്ടാവുന്നു. ആയിഷയുടെവീട്ടില്‍ ചെന്ന്‌ ബഹളമുണ്ടാക്കുന്ന വിനോദിനെ പൊലീസ്‌ അസ്റ്റ്‌ ചെയ്യുന്നു. സ്റ്റേഷനില്‍ വെച്ച്‌ തന്റെ ജീവിത കഥപറയുന്ന വിനോദിലൂടെയാണ്‌ സിനിമ പുരോഗമിക്കുന്നത്‌. വിനോദായി വേഷമിടുന്നത്‌ നിവിന്‍ പോളിയാണ്‌. ആയിഷയായി ഇഷാ തന്‍വാറും അഭിനയിക്കുന്നു. സെക്കന്റ്‌ ഷോയില്‍ കുരുടിയായി ശ്രദ്ധനേടിയ സണ്ണിവെയ്‌ന്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നു.
നിവിന്‍പോളി, ഇഷ തന്‍വീര്‍, അജു വര്‍ഗ്ഗീസ്‌, മനോജ്‌ കെ ജയന്‍, ശ്രീനിവാസന്‍, സണ്ണി വെയിന്‍, ഭഗത്‌ മാനുവല്‍, മണിക്കുട്ടന്‍, അഹമ്മദ്‌ സിദ്ദിഖ്‌, അപര്‍ണ്ണാ നായര്‍, രാമു തുടങ്ങിയവരാണ്‌ താരങ്ങള്‍. അനു എലിസബെത്ത്‌, വിനീത്‌ ശ്രീനിവാസന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്നു. എല്ലാ പ്രണയ സിനിമകളേയും പോലെ എട്ട്‌ പാട്ടുകളാണ്‌ സിനിമയിലുള്ളത്‌. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news