Saturday, July 21, 2012 | 12:03:13 PM IST
9000 പായ്‌ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു
9000 പായ്‌ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു
ഇരിട്ടി: കര്‍ണാടകത്തില്‍ നിന്നും കൂട്ടുപുഴ അതിര്‍ത്തിവഴി കേരളത്തിലേക്കു കടത്തിയ ലഹരിപദാര്‍ത്ഥമായ ഹാന്‍സ് പിടിച്ചെടുത്തു. 9000 ഹാന്‍സ് പായ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. അശോക ടൂറിസ്റ്റ് ബസിന്റെ പിറകില്‍ കാര്‍ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. വില്‍പ്പന നികുതി വകുപ്പും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവസ്‌തു പിന്നീട് ഇരിട്ടി പൊലീസിന് കൈമാറി. കേരളത്തില്‍ ഇത്തരം ലഹരി വസ്‌തുക്കള്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൂടിയ വിലയ്‌ക്ക് വില്‍ക്കാനാണ് കര്‍ണാടകത്തില്‍ നിന്നും കടത്തികൊണ്ടുവന്നത്. കഴിഞ്ഞ ആഴ്‌ചയും ഇത്തരം വസ്‌തുക്കള്‍ പിടികൂടിയിരുന്നു.
Comments
Be the first to comment on this News
|
|||
















