Back
Friday, July 20, 2012 | 07:05:05 PM IST
റോമ വീണ്ടും മമ്മൂട്ടിയുടെ കൂടെ 'ഫെയ്‌സ്‌ ടു ഫെയ്‌സ്‌'

മലയാളത്തിലെ ചുണക്കുട്ടിയായ യുവനടി റോമ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിക്കുന്നു. വി.എം വിനു സംവിധാനം ചെയ്യുന്ന `ഫെയ്‌സ്‌ ടു ഫെയ്‌സ്‌' എന്ന ചിത്രത്തിലാണ്‌ റോമ മമ്മൂട്ടിയോടൊപ്പം ചേരുന്നത്‌. നേരത്തെ ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്‌ത `മുംബൈ മാര്‍ച്ച്‌ 21' എന്ന ചിത്രത്തില്‍ റോമ മമ്മൂട്ടിയുടെ നായികയായിരുന്നു. ഇപ്പോള്‍ നായികാതുല്യമായ മറ്റൊരു വേഷം. ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണായമായ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായി റോമ. നേരത്തെയിറങ്ങിയ ചാപ്പാക്കുരിശ്‌, ട്രാഫിക്‌, ഗ്രാന്റ്‌മാസ്‌റ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സഹവേഷം ചെയ്‌ത റോമ ഇത്തവണയും അതേ രീതിയില്‍ത്തന്നെ. എന്നാല്‍ തനിക്ക്‌ ലഭിച്ചിരിക്കുന്നത്‌ മികച്ച കഥാപാത്രമെന്ന ത്രില്ലിലാണ്‌ റോമ. ട്രാഫിക്‌, ചാപ്പാകുരിശ്‌, ഗ്രാന്റ്‌മാസ്‌റ്റര്‍ എന്നിവയില്‍ നായികയായിരുന്നില്ലെങ്കിലും തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനാല്‍ പുതിയ ചിത്രത്തില്‍ നായികയായില്ലെങ്കിലും കുഴപ്പമില്ലെന്നാണ്‌ റോമയുടെ അഭിപ്രായം. സിദ്ധിക്‌, ലാലു അലക്‌സ്‌, പ്രതാപ്‌പോത്തന്‍, മാമുക്കോയ, ടിനി ടോം എന്നിവര്‍ ഫെയ്‌സ്‌ ടു ഫെയ്‌സില്‍ മറ്റു കഥാപാത്രങ്ങള്‍ ചെയ്യും. മനോജ്‌ പയ്യന്നൂരാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌. ചിത്രീകരണം കൊച്ചിയില്‍ ആഗസ്‌റ്റ്‌ രണ്ടിന്‌ ആരംഭിക്കും. ബാലചന്ദ്രന്‍ എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. ക്യാമറ: അജായന്‍ വിന്‍സന്റ്‌. സംഗീതം: അല്‍ഫോണ്‍സ്‌, കലാസംവിധാനം: ഗിരീഷ്‌ മേനോന്‍ മേക്കപ്പ്‌: ശങ്കര്‍, വസ്‌ത്രാലങ്കാരം: ശിവ. ക്രസ്‌ലൈന്‍ സിനിമാസിന്റെ ബാനറില്‍ എം.കെ. നാസര്‍ ചിത്രം നിര്‍മ്മിക്കുന്നു.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news