Wednesday, July 18, 2012 | 01:20:00 PM IST
നോക്കിയ ആഷ 305 പുറത്തിറക്കി; വില 4,668
നോക്കിയ ആഷ 305 പുറത്തിറക്കി; വില 4,668
നോക്കിയ തങ്ങളുടെ പുതിയ ഡ്യുവല്‍ സിം ഫോണ്‍ ഇന്ത്യയില്‍ ഇറക്കി. ആഷ 305 എന്ന പേര് നല്‍കിയ ഇതിന് 4,668 രൂപയാണ് വില. ജൂണില്‍ പ്രഖ്യാപിച്ച ഈ സെറ്റ് കമ്പനിയുടെ ഔദ്യോഗിക സ്‌റ്റോറുകള്‍ വഴിയാണ് ഇപ്പോള്‍ വില്‍പ്പനയുള്ളത്. 3 ഇഞ്ച് റിസിസിറ്റിവ് ഡിസ്‌പ്ലേ 240 x 320 പിക്‌സല്‍ റസല്യൂഷണ്‍, 2എംപി ക്യാമറ, 32ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോ സിഡി സ്‌ളോട്ട്, മ്യുസിക് പ്ലയര്‍ ആപ്ലിക്കേഷന്‍സ്, 1100 എംഎഎച്ച് ബാറ്ററി, 528 മണിക്കൂര്‍ സ്‌റ്റാന്‍ഡ്‌ബൈ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സീരീസ് 40 പ്ലാറ്റ്‌ഫോം ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നോക്കിയ കഴിഞ്ഞമാസം ആഷ 202, 302 സെറ്റുകള്‍ പുറത്തെത്തിയിരിക്കുന്നു. ഡ്യുവല്‍ സിം സെറ്റുകളായ ഇവയ്‌ക്ക് യഥാക്രമം 4191, 6919 എന്നിങ്ങനെയായിരുന്നു വില.
Comments
Be the first to comment on this News
|
|||
















