Back
Wednesday, July 18, 2012 | 11:26:56 AM IST
ശുഭയാത്രാമംഗളം' ടു ഐസിയു?

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും നേരിടേണ്ടിവരുന്ന കുറ്റകൃത്യങ്ങളും പരിഹരിക്കുന്നതിന്‌ റെയില്‍വേ പോലീസ്‌ പുതിയ സംരംഭം തുടങ്ങിയിരിക്കുന്നു. പേര്‌ ശുഭയാത്രാമംഗളം. ശുഭയാത്ര നേരത്തേതന്നെ ടിക്കറ്റിലുള്‍പ്പെടെ റെയില്‍വേ ആശംസിക്കുന്നതാണ്‌. കൂട്ടത്തിലിപ്പോള്‍ ഒരു മംഗളവും കൂടി ചേര്‍ത്തിരിക്കുന്നുവെന്നു മാത്രം. പക്ഷേ, വെറുമൊരു വാക്കിനപ്പുറത്തെ പ്രാധാന്യം സംഗതിക്കുണ്ടെന്നാണ്‌ റെയ്‌ല്‍വേ അവകാശപ്പെടുന്നത്‌. യാത്രക്കാര്‍ക്ക്‌ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ അപ്പോള്‍തന്നെ ട്രെയിനിലെ ബീറ്റ്‌ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ അറിയിക്കാം. പരാതിയില്‍തന്നെ കേസ്‌ രജിസ്‌റര്‍ ചെയ്യേണ്ടതായ കാര്യങ്ങളുടേയും വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള പുസ്‌തകവും എല്ലാ ബീറ്റ്‌ ഡ്യൂട്ടി പോലിസുദ്യോഗസ്ഥന്‍മാരുടേയും കൈവശമുണ്ടായിരിക്കും. പരാതി നല്‍കുന്നവര്‍ പോലീസുദ്യോഗസ്ഥനോട്‌ ട്രെയിനില്‍വച്ച്‌ തന്നെ പരാതിക്കാര്യം അറിയിച്ചാല്‍ അപ്പോള്‍തന്നെ അത്‌ രേഖപ്പെടുത്തി ഒരു പകര്‍പ്പ്‌ പരാതിക്കാരന്‌ നല്‍കും. അതിനെത്തുടര്‍ന്നുള്ള നടപടി ബന്ധപ്പെട്ട റെയില്‍വേ പോലീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ ഉടന്‍തന്നെ ആരംഭിക്കും. പരാതിയിന്‍മേലുള്ള നടപടികളുടെ പുരോഗതിയെപ്പറ്റി അറിയാന്‍ ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്റെ ഔദ്യോഗിക പേരും, വിലാസവും, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും പരാതിയുടെ പകര്‍പ്പില്‍തന്നെ രേഖപ്പെടുത്തിയിരിക്കും. ഇത്രയുമാണ്‌ ശുഭയാത്രാമംഗളത്തിന്റെ കാതല്‍. ഈ സംരംഭം വഴി യാത്രക്കാര്‍ക്ക്‌ തങ്ങളുടെ യാത്രയ്‌ക്ക്‌ ഇടയ്‌ക്ക്‌ വച്ച്‌ തടസമുണ്ടാകാതിരിക്കാനും, പരാതി സംബന്ധമായി പോലീസ്‌ സ്‌റേഷനില്‍ കയറിയിറങ്ങുന്നത്‌ ഒഴിവാക്കാനും സാധിക്കുമെന്നുകൂടി റെയില്‍വേ വിശദീകരിക്കുന്നുണ്ട്‌. പരാതിയിന്‍മേലുള്ള നടപടിയുടെ പുരോഗതി ടെലിഫോണില്‍ക്കൂടി അറിയുവാനും സാധിക്കും. പരാതിയുണ്ടെന്നു 100ല്‍ വിളിച്ചു പറഞ്ഞാല്‍ വീട്ടില്‍വന്ന്‌ പരാതി എഴുതിയെടുക്കുന്ന സംവിധാനം തിരുവഞ്ചൂരിന്റെ പൊലീസ്‌ ഏര്‍പ്പെടുത്തിയത്‌ റെയ്‌ല്‍വേയും കോപ്പിയടിച്ചതോ എന്തോ. കാര്യമായിട്ടുതന്നെയാണ്‌, ഏതായാലും.
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കൂടി നടന്നുപോകുമ്പോള്‍, റെയ്‌ല്‍വേയെ സംരക്ഷിക്കാന്‍ തോക്കുമായി നില്‍ക്കുന്ന സിആര്‍പിഎഫുകാരന്റെ കൈയീന്ന്‌ വെടിയേറ്റാലോ സര്‍?
ശുഭയാത്രാമംഗളം നേരേ അടുത്ത ആശുപത്രിയിലേയ്‌ക്ക്‌. അതും ഉടനെയില്ല. യാത്രക്കാര്‍ ബഹളം വെച്ചാല്‍ മാത്രം. ചികില്‍സാ ചെലവൊക്കെ ഫ്രീയായി തനിയെ വഹിച്ചുകൊള്ളണം...

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news