Back
Wednesday, July 18, 2012 | 10:46:44 AM IST
മോഹന്‍ലാല്‍ ആനക്കൊമ്പു സൂക്ഷിച്ചത്‌ നിയമവിരുദ്ധമെന്ന്‌ റിപ്പോര്‍ട്ട്‌

ആനക്കൊമ്പ്‌ വിവാദത്തില്‍ മോഹന്‍ലാലിനെതിരെ വീണ്ടും റിപ്പോര്‍ട്ട്‌. മോഹന്‍ലാല്‍ ആനക്കൊമ്പ്‌ സൂക്ഷിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ മലയാറ്റൂര്‍ ഡിഎഫ്‌ഒ പെരുമ്പാവൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ആനക്കൊമ്പ്‌ സൂക്ഷിച്ചത്‌ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തി നിയമവിരുദ്ധമായതിനാല്‍ ആനക്കൊമ്പ്‌ മോഹന്‍ലാലില്‍ നിന്ന്‌ പിടിച്ചെടുത്തെന്നും ഡിഎഫ്‌ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തനിക്ക്‌ സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയതാണ്‌ ആനക്കൊമ്പുകളെന്ന്‌ നേരത്തെ ലാല്‍ വ്യക്‌തമാക്കിയിരുന്നതാണ്‌. എന്നാലും ഒരാള്‍ ഇത്തരത്തിലുള്ള വസ്‌തുക്കള്‍ കൈവശം വയ്‌ക്കാന്‍ പാടില്ലെന്നുള്ളതാണ്‌ നിയമം.
 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news