Back
Tuesday, July 17, 2012 | 05:12:44 PM IST
കടുവാസംരക്ഷണത്തിനായി ബച്ചന്റെ ജാക്കറ്റ്‌ ലേലം ചെയ്‌തു

`സേവ്‌ ഔര്‍ ടൈഗര്‍' പരിപാടിയുമായി ബന്‌ധപ്പെട്ട്‌ മെഗാസ്‌റ്റാര്‍ അമിതാഭ്‌ ബച്ചന്‍ അദ്ദേഹത്തിന്റെ ഇഷ്‌ടപ്പെട്ട ഹാര്‍ലി ഡേവിഡ്‌സണ്‍ ജാക്കറ്റ്‌ ലേലം ചെയ്‌തു. കടുവാ സംരക്ഷണത്തിന്റെ അംബാഡിസര്‍ കൂടിയായ ബച്ചന്റെ ജാക്കറ്റ്‌ 6.5 ലക്ഷത്തിനാണ്‌ ലേലം ചെയ്‌തത്‌. എന്‍ഡിടിവിയും എയര്‍സെല്ലും ചേര്‍ന്ന്‌ സംഘടിപ്പിച്ച പരിപാടിയില്‍ 5.81 കോടിയാണ്‌ കടുവാ സംരക്ഷണത്തിന്റെ ധനശേഖരണാര്‍ത്ഥം ശേഖരിച്ചത്‌. 6.5 ലക്ഷം രൂപ ജാക്കറ്റ്‌ വിറ്റ്‌ കിട്ടിയതിനുപുറമെ 11 ലക്ഷം രൂപയും അമിതാഭ്‌ ബച്ചന്‍ സംഭാവനയായും നല്‍കി. പുത്രന്‍ അഭിഷേക്‌ ബച്ചനും 11 ലക്ഷം രൂപ സംഭാവന ചെയ്‌തു. രാജസ്‌ഥാനിലെ രത്തംബോര്‍ ടൈഗര്‍ നാഷണല്‍ പാര്‍ക്കിലെ ഫോറസ്‌റ്റ്‌ ഗാര്‍ഡുമാര്‍ തങ്ങളുടെ ഒരദേവസത്തെ ശമ്പളം നല്‍കി. പരിപാടിയില്‍ പങ്കജ്‌ ഉദാസ്‌, സ്വാനന്ദ്‌ കിര്‍കിറെ, കൈലാഷ്‌ ഘേര്‍, സുനിധി ചൗഹാന്‍, ജോണ്‍ എബ്രഹാം, പ്രണബ്‌ കോഹില്‍, കുനാല്‍ കപൂര്‍, രാഹുല്‍ ബോസ്‌, കരണ്‍ ജോഹര്‍ എന്നിവരും പങ്കെടുത്തു.
 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news