`ഹീറോയിന്' എ സര്‍ട്ടിഫിക്കറ്റ്
ബോളിവുഡില്‍ ശ്രദ്ധേയ സംവിധായകന്‍ മഥുര്‍ ഭണ്‌ഡാര്‍ക്കര്‍ ഒരുക്കുന്ന `ഹീറോയിന്‍' എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ഭണ്‌ഡാര്‍ക്കറുടെ സ്വപ്‌നപദ്ധതിയായി തയാറായ ചിത്രത്തിന് താന്‍ പ്രതീക്ഷിച്ചതുപോലെതന്നെ `എ' സര്‍ട്ടിഫിക്കറ്റ് തന്നെ ലഭിച്ചുവെന്ന് ഭണ്‌ഡാര്‍ക്കര്‍ ട്വിറ്റ് ചെയ്‌തു. 'ഒരു സിനിമാ നടിയുടെ ഗ്ലാമര്‍ നിറഞ്ഞ ലോകത്തെ വരച്ചുകാട്ടുന്ന ചിത്രത്തിന് `എ' സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'- ഭണ്‌ഡാര്‍ക്കര്‍ ട്വിറ്റ് ചെയ്‌തു. കരീന കപൂറാണ് ടൈറ്റില്‍ റോളിലെത്തുന്നത്. അര്‍ജുന്‍ രാംപാലും പ്രധാന താരമാണ്. ഒട്ടേറെ നാളുകളുടെ കാത്തിരിപ്പിനുശേഷം ചിത്രം സെപ്‌റ്റംബര്‍ 14നാണ് റിലീസ് പറഞ്ഞിരിക്കുന്നത്. ഒട്ടേറെ ഗ്ലാമര്‍/വിവാദ സീനുകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരീന ആദ്യം മടിച്ചാണ്. പിന്നീട് ഐശ്വര്യറായിയെ നായികയാക്കി കാര്യങ്ങള്‍ പുരോഗമിക്കവെ മുന്‍ ലോകസുന്ദരി അമ്മയാകാനുള്ള തയാറെടുപ്പിലായതിനാല്‍ അതും നടന്നില്ല. ഐശ്വര്യറായിയെവച്ച് ചില സീനുകള്‍ ഷുട്ട് ചെയ്‌തിരുന്നെങ്കിലും അമ്മയാകുക എന്ന മഹനീയ കര്‍മ്മത്തിന് ഐശ്വര്യയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് കരീനയെത്തന്നെ നായികയാക്കി ഭണ്‌ഡാര്‍ക്കര്‍ സ്വപ്‌നം പൂവണിയിക്കുകയാണ്. യാഥാര്‍ത്ഥ്യവുമായി അടുത്തുനില്‍ക്കുന്ന `ചാന്ദ്‌നിബാര്‍', `പേജ് 3', `ഫാഷന്‍' തുടങ്ങിയ ഭണ്‌ഡാര്‍ക്കര്‍ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
ഹീറോയിന് കഥയും ഭണ്‌ഡാര്‍ക്കറുടേതുതന്നെയാണ്. റോണി ശ്രീവ്‌ലയും ഭണ്‌ഡാര്‍ക്കറും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം: സലിം മര്‍ച്ചറും സുലൈമാന്‍ മര്‍ച്ചന്റും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
|
|||
















