Back
Thursday, July 12, 2012 | 10:30:11 AM IST
ബിഎംഡബ്ല്യു എഫ്‌30 ഇന്ത്യയില്‍ എത്തുന്നു

ആഡംബര വാഹനപ്രേമികള്‍ കാത്തിരിക്കുന്ന ബിഎംഡബ്ലിയുവിന്റെ ആറാംതലമുറ കോംപാക്‌ട്‌ എക്‌സിക്യുട്ടീവ്‌ കാറായ എഫ്‌30 ഇന്ത്യയില്‍ ഇറങ്ങുന്നു. ബിഎംഡബ്ലിയു 3-സീരീസ്‌ എഫ്‌30 ഈ മാസം അവസാനം ഇന്ത്യയില്‍ പുറത്തിറങ്ങും. പെട്രോള്‍ ഡീസല്‍ വിഭാഗങ്ങളിലായി ഇവ എത്തുന്നു. പെട്രോള്‍ എഞ്ചിന്‍ 320എ, 328എ മോഡലുകളാണ്‌. 320എയ്‌ക്ക്‌ 181.48 എച്ച്‌.പി പവര്‍, 270 എന്‍എം ടോര്‍ക്ക്‌, 328എയ്‌ക്ക്‌ 241.64 എച്ച്‌.പി പവര്‍, 350എന്‍എം ടോര്‍ക്ക്‌.
ഡീസല്‍ മോഡലുകളായ 320ഡിക്ക്‌ 181.48 എച്ച്‌പി. പവര്‍, 380 എന്‍എം ടോര്‍ക്ക്‌, കൂടുതല്‍ പവര്‍ഫുള്‍ ആയ ബിഎംഡബ്ലിയു മോഡല്‍ 330ഡി 258.41 എച്ച്‌പി പവര്‍ പുറപ്പെടുവിക്കുന്നതാണ്‌. 560എന്‍എം ടോര്‍ക്കും. ഇവയിലെല്ലാം 5 സീരിസില്‍ ഉപയോഗിക്കുന്ന എയ്‌റ്റ്‌ സ്‌പീഡ്‌ ട്രാന്‍സ്‌മിഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇവ സ്‌പോര്‍ട്‌സ്‌ ലൈന്‍, മോഡണ്‍ ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നിങ്ങനെയുള്ള മൂന്ന്‌ തരത്തിലാണ്‌ പുറത്തെത്തുന്നത്‌. ഈ മൂന്നു വിഭാഗങ്ങള്‍ക്കും കൂടുതല്‍ സവിശേഷതകള്‍ കുട്ടിച്ചേര്‍ത്തിട്ടുണ്ട്‌. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയു തങ്ങളുടെ ഇ90 പോലെ എഫ്‌30 വാഹനങ്ങളും ചെന്നൈയിലെ പ്ലാന്റിലാണ്‌ നിര്‍മ്മിക്കുന്നത്‌. ജൂലൈ 19ന്‌ പുറത്തിറങ്ങുമെന്നാണ്‌ വാര്‍ത്തകളെത്തിയിരിക്കുന്നത്‌. ഇതിനുശേഷം ഉടന്‍തന്നെ വില്‍പ്പനയും ആരംഭിക്കും. 22 ലക്ഷം മുതലാണ്‌ വില ആരംഭിക്കുന്നത്‌. ഈ ശ്രേണിയിലുള്ള മേഴ്‌സിഡസ്‌ ബന്‍സ്‌ സി-ക്ലാസ്‌, ഓഡി എ4, നിസാന്‍ ടിയാന, വോള്‍വോ എസ്‌60, തുടങ്ങിയവയുമായാണ്‌ പുതിയ വാഹനങ്ങള്‍ക്ക്‌ മത്‌സരിക്കാനുള്ളത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news