Back
Friday, July 06, 2012 | 01:20:11 PM IST
5000 ല്‍ താഴെ വിലയുള്ള മൂന്ന്‌ 'സ്‌മാര്‍ട്ട്‌'ഫോണുകള്‍

എല്ലായിടത്തും ഇപ്പോള്‍ നവീകരിക്കലാണ്‌ നടക്കുന്നത്‌. മൊബൈല്‍ ഫോണിന്റെ കാര്യമാണെങ്കില്‍ പറയാനുമില്ല. നിമിഷംപ്രതിയാണ്‌ പുതിയ സെറ്റുകള്‍ വിപണിയിലെത്തുന്നത്‌. ഇപ്പോള്‍ ഒരുപാടികൂടി കടന്ന്‌ മൊബൈല്‍ ഫോണ്‍ സ്‌മാര്‍ട്ട്‌ഫോണായി മാറുയും ചെയ്‌തു. കൂടുതല്‍ സ്‌മാര്‍ട്ടായ സെറ്റുകള്‍ക്കാണ്‌ ഇപ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റ്‌. എന്നാല്‍ വിലയിലും വലിയകാര്യമുണ്ട്‌. ഇത്തരത്തില്‍ താരതമ്യേനെ വിലകുറഞ്ഞ സ്‌മാര്‍ട്ടായ മൂന്ന്‌ ഫോണുകളെ പരിചയപ്പെടാം.

മൈക്രോമാക്‌സ്‌ എ50:- ഈ സെറ്റ്‌ വലിയ ആഢംബര ലുക്ക്‌ പ്രധാനം ചെയ്യുന്നതല്ലെങ്കിലും കൊടുക്കുന്ന കാശിന്‌ മുതലുള്ളവന്‍ എന്ന്‌ അറിയപ്പെടുന്നവനാണ്‌. വിലതന്നെയാണ്‌ ഇവരെ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ കാരണം. 4,999 രൂപയാണ്‌ ഇതിന്‌ വില. 2 മെഗാ പിക്‌സല്‍ ക്യാമറ, ഡ്യൂവല്‍ സിം ഫോണ്‍, ആദ്യ സിമ്മിന്‌ 3ജി, വൈ-ഫൈ, ബ്ലൂടൂത്ത്‌ കണക്‌ടിവിറ്റി, ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ, 135 ഇന്റേണല്‍ മെമ്മറി, 32 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്‌, 650 മെഗാഹെഡ്‌സ്‌ പ്രോസസര്‍ എന്നിവയോടെയുള്ളതാണ്‌. ബ്രൗസിംഗിന്‌ കൂടുതല്‍ സൗകര്യം നല്‍കുന്ന സെറ്റാണിത്‌. റസല്യൂഷന്‍ കുറവായതിനാല്‍ വീഡിയോ കാണുന്നതിന്‌ വലിയ മേന്മയവകാശപ്പെടാനില്ലെന്ന്‌ അഭിപ്രായം. പോക്കറ്റ്‌ ചോരാതെ സ്‌മാര്‍ട്ട്‌ഫോണ്‍ വേണ്ടവര്‍ക്കുള്ളതാണിത്‌.

സാംസങ്‌ ചാറ്റ്‌ 529:- സാംസങ്‌ ചാറ്റ്‌ സീരിസിലെ മൂന്നാമത്തെ ഫോണ്‍. ക്വാര്‍ട്ടി ഫോണ്‍, 2.4 ഇഞ്ച്‌ എല്‍സിഡി സ്‌മാര്‍ട്ട്‌ഫോണായ ഇതിന്‌ പുഷ്‌ മെയില്‍ സര്‍വീസ്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ജി ടോക്ക്‌ പോലുള്ള പ്രീലോഡഡ്‌ ആപ്ലിക്കേഷന്‌ അനുയോജ്യമായതാണ്‌. ബ്രൗസിംഗ്‌ മികവ്‌ നല്‍കുന്നു. 4200 രൂപയാണ്‌ ഇതിന്‌ വില. 2 എംപി ക്യാമറ, 1600 1200 റസല്യൂഷന്‍. ജാവ, ലിയോണ്‍ 1000എംഎഎച്ച്‌ ബാറ്ററി, ഓഡിയോ, വീഡിയോ, എഫ്‌.എം റേഡിയോ എന്നിവയ്‌ക്ക്‌ മികച്ചതാണിത്‌. നെറ്റ്‌വര്‍ക്ക്‌, മ്യുസിക്‌ എന്നിവയ്‌ക്ക്‌ കൂടുതല്‍ പ്രാധാന്യം.

കാര്‍ബണ്‍ എ1:-
2011 ആഗസ്‌റ്റ്‌ മാസം ഈ സെറ്റ്‌ ആദ്യമായി പുറത്തെത്തിയപ്പോള്‍ 7000 രൂപയായിരുന്നു വില. ഇപ്പോള്‍ 4500 രൂപ മാത്രം. ആന്‍ഡ്രോയിഡ്‌ ഫോണ്‍, മൈക്രോമാക്‌സ്‌ ടച്ച്‌ സ്‌ക്രീന്‍ ഫോണുകളുമായി വളരെ സാമ്യമുള്ളതാണിത്‌. 2.8 ഇഞ്ച്‌ സ്‌ക്രീന്‍, ആന്‍ഡ്രോയിഡ്‌ 2.2, മറ്റുസെറ്റുകളിലേക്ക്‌ വയര്‍ലെസ്‌ ആയി വൈ-ഫൈ കണക്‌ട്‌ ചെയ്യാവുന്ന വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌. 600 മെഗാഹെഡ്‌സ്‌ പ്രോസസര്‍, 3.2 എംപി ക്യാമറ, 1100 എംഎഎച്ച്‌ ബാറ്ററി, 180 മിനിറ്റ്‌ ടോക്ക്‌ടൈം, 1632 ര്‍ 1224 കയാമറ റസല്യൂഷന്‍, സൂം, യുഎസ്‌ബി, 3ജി, 2ജിബി ഇന്റേണല്‍ മെമ്മറി, മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ എസ്‌ഡി ഓഡിയോ വീഡിയോ പ്ലയര്‍, വീഡിയോ ക്യാപ്‌ചര്‍ എന്നിവയുണ്ട്‌.

 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news