മൈക്രോമാക്‌സ് നിന്‍ഞ്ച2 എ56
5,999 രൂപ വിലയ്‌ക്ക് മൈക്രോമാക്‌സ് തങ്ങളുടെ പുതിയ സൂപ്പര്‍ഫോണ്‍ അനൗണ്‍സ് ചെയ്‌തു - മൈക്രോമാക്‌സ് നിന്‍ഞ്ച2 എ56. കമ്പനി നേരത്തെ ഇറക്കിയ നിന്‍ഞ്ചയുടെ പിന്‍ഗാമിയാണിത്. പുതിയ സെറ്റ് എന്നാണ് പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും അതിന്റെ സവിശേഷതകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഡ്യുവല്‍ സിമ്മുമായി എത്തുന്ന ഇതിന് 800 മെഗാഹെഡ്‌സ് ക്വാല്‍കം പ്രോസസര്‍, 512 എംബി റോം, 256എംബി റാം, 1400എഎംഎച്ച്. ബാറ്ററി, വൈ-ഫൈ കണക്‌റ്റിവിറ്റി എന്നിവയോടെയുള്ളതാണ്. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം പ്രീ ഇന്‍റ്റാള്‍ഡ് ആപ്ലിക്കേഷനുകളും ഉണ്ട്. 3എംപി റിയര്‍ ഫേയ്‌സിംഗ് ക്യാമറ, 3.5 ഇഞ്ച് എച്ച്‌വിജിഎ റെസല്യൂഷനോടുകൂടിയ ഡിസ്‌പ്ലേ, മൈക്രോ സിഡിയിലൂടെ 32 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയുമുണ്ട്. ആദ്യ സൂപ്പര്‍ഫോണായ നിന്‍ഞ്ച എ50 യില്‍ ഉള്‍പ്പെടുത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പിച്ച്- ഐഷ- ഈ സെറ്റിലും ഉണ്ട്. ഈ സവിശേഷതയിലൂടെ വോയിസ് കമാന്‍ഡ് നല്‍കി വെബ്‌സെര്‍ച്ചിനു കഴിയുന്നതാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗുകളായ ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ അപ്‌ഡേറ്റുകള്‍ കാര്യക്ഷമമായി ചെയ്യുന്നതിന് സഹായിക്കുന്നതാണിത്.
|
|||
















