Back
Tuesday, July 03, 2012 | 11:58:26 AM IST
വ്യാജ സിംകാര്‍ഡ്‌ വേട്ടയ്‌ക്ക്‌ മാസ്‌‌റ്റര്‍ പ്ലാന്‍; ദാതാക്കളും കുടുങ്ങും

വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പ്രത്യേകം ലക്ഷ്യമിട്ട്‌ ആക്ഷന്‍ പ്ലാന്‍ വരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ്‌ ഇക്കാര്യത്തില്‍ ചില പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്‌തു. മറ്റു പലരുടെയും ഐഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ അവരറിയാതെ സിം കാര്‍ഡ്‌ എടുക്കുകയും നിയമവിരുദ്ധ, സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അത്‌ ഉപയോഗിച്ച്‌ ഏകോപിപ്പിക്കുകയും ചെയ്യുന്നത്‌ വ്യാപകമായതോടെയാണ്‌ വ്യാജ സിംകാര്‍ഡ്‌ വേട്ടയ്‌ക്ക്‌ പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചത്‌. മാത്രമല്ല, ഫോണ്‍വിളികളുടെ പിന്നാലെ പോയി നിരപരാധികളെ സംശയിക്കുന്ന സാഹചര്യവും പലപ്പോഴും ഉണ്ടാകുന്നുണ്ട്‌. ഇതിനെ മറികടക്കാന്‍, മൊബൈല്‍ കണക്ഷന്‍ ദാതാക്കളെക്കൂടി നിയമ നടപടികളില്‍ ഉള്‍പ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ആരെങ്കിലും പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ അതിനുവേണ്ടി നല്‍കുന്ന ഐഡി കാര്‍ഡും രേഖകളും അയാളുടേതുതന്നെയല്ലെങ്കിലും കണക്ഷന്‍ നല്‍കാന്‍ സ്വകാര്യ കമ്പനികളും അവരുടെ ഫ്രാഞ്ചൈസികളും തയ്യാറാകുന്നുവെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പോലും പ്രവര്‍ത്തിക്കുന്ന ഇത്തരം ഫ്രാഞ്ചൈസികളില്‍ നിന്നാണ്‌ വ്യാജ കണക്ഷനുകള്‍ ഏറെയും എടുക്കുന്നത്‌. സ്വന്തം ഐഡി കാര്‍ഡും ഫോട്ടോയും മറ്റു രേഖകളുമായല്ലാതെ വരുന്നവര്‍ക്ക്‌ കണക്ഷന്‍ നല്‍കരുതെന്ന ശക്തമായ നിര്‍ദേശം ഫ്രാഞ്ചൈസികള്‍ക്ക്‌ നല്‍കണമെന്ന്‌ സംസ്ഥാന ഹൈടെക്‌ സെല്‍ നേരത്തേതന്നെ സ്വകാര്യ മൊബൈല്‍ കമ്പനികളോട്‌ ആവശ്യപ്പെട്ടിരുന്നു. അത്‌ പാലിക്കപ്പെട്ടിട്ടില്ല. ബിഎസ്‌എന്‍എല്‍ കണക്ഷന്‍ നേരിട്ട്‌ മാത്രമേ ലഭിക്കൂ എന്നതിനാല്‍ അത്‌ കാര്യമായി ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ചിലയിടത്ത്‌ ബിഎസ്‌എന്‍എല്‍ കണക്ഷനുകളും വ്യാജ വിലാസത്തില്‍ എടുത്ത സംഭവങ്ങളുമുണ്ട്‌.
 

Comments

IBRAHIM KUTTY THOTTATHIL says ..
2012 July Wed : 12:31 pm
നിലവില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരുകള്‍ അതാദ് കമ്പനികള്‍ ഒരു പ്രാവശ്യം കൂടി റീ രേജിസ്ടരെഷന് വിധേയമാക്കുക രെജിസ്ടര്‍ ചെയ്യാത്തവക്ക് സേവനം തുടര്‍ന്ന് ലഭിക്കുന്നതല്ലെന്നു അരീപ്പും കൊടുക്കുക, അസ്സല്‍ രേഖകളുമായി വരുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കൊടുക്കുക അല്ലാത്തവ സേവനം അവസാനിപ്പിക്കുക, ഇതിനുള്ള മാര്‍ഗ നിര്‍ദേശം ഗവണമെന്റ് പുറപ്പെടുവിക്കുക.

haree says ..
2012 July Wed : 8:39 am
(((ഐഡി കാര്‍ഡും ഫോട്ടോയും മറ്റു രേഖകളുമായല്ലാതെ വരുന്നവര്‍ക്ക്‌ കണക്ഷന്‍ നല്‍കരുതെന്ന ശക്തമായ "നിര്‍ദേശം".... സംസ്ഥാന ഹൈടെക്‌ സെല്‍ നേരത്തേതന്നെ സ്വകാര്യ മൊബൈല്‍ കമ്പനികളോട്‌ ആവശ്യപ്പെട്ടിരുന്നു))) ഹെന്ത് നിര്‍ദേശം ? ഗോമഡി തന്നെ. ഇതൊക്കെ ബല്യ കച്ചോടാ ണ് കോയാ. ഇതുപോലുള്ള പത്തു ഹൈടെക് സെല്ലിനെ അനില്‍ അംബാനി വിലക്കെടുക്കും.. പിന്നെയാ "നിര്‍ദേശം"

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news