Back
Monday, July 02, 2012 | 01:37:39 PM IST
ചെന്നിത്തലയ്‌ക്ക്‌ ആഭ്യന്തരം നല്‍കി ഉപമുഖ്യമന്ത്രിയാക്കാന്‍ ആലോചന

കെപിസിസി പുന:സംഘടനയ്‌ക്കൊപ്പം സംസ്ഥാന മന്ത്രിസഭാപുന:സംഘടനയും കോണ്‍ഗ്രസ്‌ നേതൃത്വം പരിഗണിക്കുന്നു. എന്‍എസ്‌എസിന്റെ അതൃപ്‌തി മാറ്റി പരസ്യ വിമര്‍ശനം ഒഴിവാക്കുകയാണ്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാക്കുമെന്നാണ്‌ കെപിസിസി, യുഡിഎഫ്‌, സര്‍ക്കാര്‍ വൃത്തങ്ങളില്‍ പരക്കെ പ്രചരിക്കുന്നത്‌. ആഭ്യന്തര മന്ത്രിയായശേഷം തിരുവഞ്ചൂരിനെ എന്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ കയറ്റാത്ത എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മുഖ്യ ആവശ്യവും അതുതന്നെയാണത്രേ. കുറച്ചുകൂടി 'കരുത്തനായ' നായര്‍ നേതാവ്‌ ആഭ്യന്തര മന്ത്രിയാകണം എന്നാണ്‌ സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ അറിയുന്നു. രമേശ്‌ ചെന്നിത്തല ദുര്‍ബലനാണെന്ന്‌ കഴിഞ്ഞ ദിവസം പരിഹസിച്ചതാകട്ടെ അദ്ദേഹത്തെ പ്രകോപിക്കാന്‍ ഉദ്ദേശിച്ചു മാത്രമാണ്‌. സുകുമാരന്‍ നായര്‍ക്ക്‌ ഏറ്റവും അടുപ്പമുള്ളയാളും പ്രിയങ്കരനും തന്നെയാണ്‌ രമേശ്‌ ചെന്നിത്തല. ചെന്നിത്തലയെ ഉള്‍പ്പെടുത്താന്‍ വി എസ്‌ ശിവകുമാറിനെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കി കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാനാണ്‌ ആലോചിക്കുന്നത്‌. തിരുവഞ്ചൂരിന്‌ ആരോഗ്യ വകുപ്പ്‌ നല്‍കാനും നീക്കം. നേരത്തേ, മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്‌ത അന്നുതന്നെ എന്‍എസ്‌എസിനെ പ്രീണിപ്പിക്കാനാണ്‌ സ്വന്തം കൈയിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവഞ്ചൂരിന്‌ നല്‍കിയത്‌. പക്ഷേ, സുകുമാരന്‍ നായര്‍ ഇടഞ്ഞുതന്നെയാണ്‌ നില്‍പ്‌. എന്‍എസ്‌എസ്‌ ആസ്ഥാനം സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ച തിരുവഞ്ചൂരിനോട്‌, ഇവിടെയിപ്പോള്‍ പൊലീസിന്റെ ആവശ്യമില്ലെന്നും ആവശ്യം വരുമ്പോള്‍ അറിയിക്കാം എന്നുമാണ്‌ സുകുമാരന്‍ നായര്‍ പ്രതികരിച്ചതെന്നാണ്‌ വിവരം.
യുഡിഎഫിനും സര്‍ക്കാരിനുമെതിരേ നായരീഴവ ഐക്യം പ്രഖ്യാപിച്ച്‌ വീണ്ടും അടുത്തിരിക്കുന്ന സുകുമാരന്‍ നായരെയും വെള്ളാപ്പള്ളിയെയും ഇപ്പോഴത്തെ പുന:സംഘടനയോടെ അനുനയിപ്പിക്കാന്‍ കഴിയണം എന്ന തരത്തിലാണ്‌ നീക്കങ്ങളെല്ലാം. അതിന്റെ ഭാഗമായി വി എം സുധീരനെയോ ജി കാര്‍ത്തികേയനെയോ കെപിസിസി പ്രസിഡന്റാക്കും. കാര്‍ത്തികേയനാണ്‌ കെപിസിസി പ്രസിഡന്റ്‌ ആകുന്നതെങ്കില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തനെ സ്‌പീക്കറാക്കി നാടാര്‍ സമുദായത്തെ തൃപ്‌തിപ്പെടുത്താമെന്നും ആലോചനയുണ്ട്‌. നെയ്യാറ്റിന്‍കരയില്‍ നിന്നു വിജയിച്ച ആര്‍ ശെല്‍വരാജിനെ മന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിനു പകരമായിരിക്കും ഇത്‌.
ആഗസ്റ്റ്‌ മാസത്തോടെ കെപിസിസി- മന്ത്രിസഭാ പുന:സംഘടന നടത്താനാണ്‌ ആലോചന. ഇനിയും കെപിസിസി അഴിച്ചു പണി നീട്ടിക്കൊണ്ടുപോകാനാകാത്ത സ്ഥിതിയുമുണ്ട്‌. ബോര്‍ഡ്‌- കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളായെങ്കിലും മിക്ക കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും ഡയറ്‌കടര്‍ ബോര്‍ഡ്‌ അംഗങ്ങളായിട്ടില്ല. കെപിസിസി പുന:സംഘടനയില്‍ സ്ഥാനം ലഭിക്കാതെ പോകുന്ന പലര്‍ക്കുമായി അത്‌ മാറ്റിവച്ചിരിക്കുകയാണ്‌. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനം ലഭിക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ബോര്‍ഡ്‌- കോര്‍പറേഷന്‍ അംഗത്വംകൊണ്ട്‌ തൃപ്‌തിപ്പെടുമോ എന്നത്‌ കീറാമുട്ടിയാണ്‌.
കെപിസിസി ഭാരവാഹികളായ ജനപ്രതിനിധികളോട്‌ പാര്‍ട്ടി പദവി ഒഴിയാന്‍ കര്‍ക്കശമായി ആവശ്യപ്പെടാനാണ്‌ തീരുമാനം. അതോടെ, പുറത്തുനില്‍ക്കുന്ന കുറേപ്പേര്‍ക്ക്‌ പാര്‍ട്ടി പദവി കിട്ടും.

Comments

haree says ..
2012 July Tue : 10:29 am
എന്തിനു സുകുമാരന്‍ നായര്‍ടെ മകളും മകനുമൊക്കെ വരെ പോണം. സുമാര്ന്‍ നായര്‍ക്കു ആഭ്യന്തരം കൊടുക്ക് കൊണ്ഗ്രെസ്സ്കാരേ. എന്തിനു പിന്‍ സീറ്റ് ഡ്രൈവിംഗ്, മുന്സീട്ടു തന്നെ ആവട്ടെ. മലബാര്‍ ലീഗ് ഫരിക്കട്ടെ, ആലപ്പുഴയും ചുറ്റുവട്ടവും അതിനു വടക്കും വെള്ളാപ്പള്ളി വരട്ടെ. ചങ്ങനാശ്ശേരിയും തെക്ക് ഭാഗവും സുമാരന്‍ നായര്‍ ക്ക് കൊട്. കോട്ടയം രാജ്യവും പ്രാന്ത പ്രദേശവും മാണി അച്ചായന്‍ -മനോരമ ടീമ്സിനു കൊട്. തൃശ്ശൂര്‍ കത്തോലിക്ക ആലന്ചെരിയും ടീമും. തിരോന്തരം നാടാര്‍ കച്ചോടക്കാരന്‍ വിഷ്ണുപുരം ചന്ദ്രശേകരന്‍ വരട്ടെ. മനോരമ കോട്ടയവും പ്രാന്തപ്രദേശവും സ്വയം ഭാരനാവകാശത്തിനു കൊടുത്താല്‍ തന്നെ നാട്ടുകാര്‍ക്ക് ത്വൈര്യം കിട്ടും. ഈ ചാണ്ടി ചെന്നി എന്നൊക്കെ പറഞ്ഞു എന്തിനാ പേക്കോലങ്ങള്‍. ഇവരേക്കാള്‍ എത്രയോ ഏബിള്‍ ആണ് മോളില്‍ പറഞ്ഞവര്‍.

vaheedsaman says ..
2012 July Mon : 6:27 pm
സുകുമാരന്‍ നായരുടെ മകളെ കേരള യുനിവെര്സിടി വി സി ആകിയാല്‍ എല്ലാ പ്രശ്നവും തീരും

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news