Back
Saturday, June 30, 2012 | 02:00:10 PM IST
അച്‌ഛനാടാ, പറയുന്നത്‌, കത്തി താഴെയിടടാ...'

വാള്‍ ഊരുന്നത്‌ വെറുതേ തിരിച്ച്‌ ഉറയിലിടാനാണെന്ന്‌ തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നു നമ്മുടെ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇന്നലെ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ആദ്യമായി കണ്ട കൂട്ടരെപ്പോലെയാണെന്നു തോന്നുന്നു കേരളത്തിന്റെ അഭിവന്ദ്യനായ ആഭ്യന്തര മന്ത്രി ഈ വാളെടുപ്പുകാരെ കാണുന്നത്‌. വാളെടുത്തവനെല്ലാം വെളിച്ചപ്പാട്‌ എന്നെങ്കിലും കുറഞ്ഞ പക്ഷം അദ്ദേഹം മനസിലാക്കേണ്ടതായിരുന്നു. വടകര കോടതിക്കു മുന്നിലും പൊലീസ്‌ സംഘത്തിന്റെ ക്യാംപ്‌ ഓഫീസിനു മുന്നിലുമൊക്കെ ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടുമാരെ കണ്ടില്ലേ ആവോ. കണ്ടിരുന്നെങ്കില്‍ പറയുമോ, ഉറയിലിടാന്‍? സിപിഎം ഊരിയ വാള്‍ ഉറയിലിടണം എന്നാണ്‌ ഇന്നലെ പി മോഹനന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ചു രംഗത്തുവന്ന പാര്‍ട്ടിക്കാരെ നോക്കി മാധ്യമങ്ങളിലൂടെ തിരുവഞ്ചൂര്‍ ആഹ്വാനം ചെയ്‌തത്‌. എസ്‌ കത്തി പോലെ വളഞ്ഞ വാളാണ്‌ സിപിഎമ്മിന്റെ കൈയിലുള്ളതന്നും അതങ്ങനെ പെട്ടെന്ന്‌ തിരിച്ച്‌ ഉറയില്‍ കയറില്ലെന്നും അറിയില്ലാത്ത പാവം. അച്‌ഛനാടാ പറയുന്നത്‌ കത്തി താഴെയിടടാ എന്ന്‌ തിലകന്‍ സ്റ്റൈലില്‍ രണ്ടും കല്‌പിച്ച്‌ പറയണമെങ്കില്‍ ഒരുറപ്പു വേണം, താഴെയിടുമെന്ന്‌. അതില്ലാത്ത കാലത്തോളം വെറുതേ വര്‍ത്തമാനം പറഞ്ഞ്‌ നാണംകെടുകയേയുള്ളൂ.
കോടതിയെ വെല്ലുവിളിക്കുന്ന സിപിഎം സമീപനം ജനാധിപത്യ വിരുദ്ധം, സിപിഎം ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക്‌ തിരിച്ചുവരണം തുടങ്ങിയ എത്രയോ നല്ല നല്ല നിരുപദ്രവകരമായ ഡയലോഗുകളുണ്ട്‌. അതിലൊന്ന്‌ തെരഞ്ഞെടുത്താല്‍ പോരായിരുന്നോ. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌തനാണ്‌, സ്വന്തം ആളാണ്‌ എന്നൊക്കെ പറഞ്ഞു നടന്നാല്‍ പോര, അങ്ങേരുടെ ഡയലോഗൊക്കെ മനപ്പാഠമാക്കി വയ്‌്‌ക്കണം.
പോട്ടെ, സാരില്ല, ഇനി ശ്രദ്ധിച്ചാല്‍ മതി.

Comments

maneeshvellur says ..
2012 July Tue : 1:24 pm
മന്ത്രി ബച്ലോര്‍ പാര്‍ട്ടി കണ്ടെന്ന്‍ തോനുന്നു

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news