രാജന്‍ പി ദേവിന്റെ മകനുമുണ്ട് ഒരിടം
നല്ല നടന്മാരുടെ മക്കള്‍ വന്ന് നല്ല നടന്മാരായിത്തന്നെ പെരെടുത്തതിന് ഒന്നിലേറെ ഉദാഹരണങ്ങളുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനു പിന്നാലെ രാജന്‍ പി ദേവിന്റെ മകന്‍ ജൂബില്‍ മലയാള സിനിമയുടെ വാതിലില്‍ വന്നു മുട്ടുകയാണ്. താപ്പാന എന്ന ചിത്രത്തിന്റെ വാതിലണ് ആദ്യം ജൂബിലിനു മുന്നില്‍ തുറന്നത്. അടുത്തത് ഫെബ്രുവരി 14. തൊമ്മന്റെ മകന്‍ രക്ഷപ്പെടുന്ന ലക്ഷണമുണ്ടെന്ന് സിനിമക്കാര്‍ തമാശയായും കാര്യമായും പറഞ്ഞു തുടങ്ങിയിരിക്കുന്നു.
യാദൃശ്ചികമായല്ല ജൂബില്‍ സിനിമയില്‍ വന്നത്. ജനിച്ച കാലം മുതല്‍ തന്നെ അഛന്റെ താരപദവിയും അതിന്റെ വര്‍ണങ്ങളും കണ്ട മകന്‍ ആഗ്രഹിച്ചുനടന്നതും സിനിമ തന്നെയായിരുന്നു. എന്‍ജിനീയറിംഗ് കഴിഞ്ഞ് എംബിഎയ്‌ക്കു ചേരാന്‍ അഡ്‌മിഷനും വിമാന ടിക്കറ്റും ഉറപ്പാക്കിയ ശേഷം പൊടുന്നനെ തീരുമാനം മാറ്റിയാണ് സിനിമ തെരഞ്ഞെടുത്തതെന്ന് ജൂബില്‍ പറയുന്നു. കൊതിച്ചു നടന്നതിനെ ഇപ്പോള്‍ സ്വീകരിച്ചില്ലെങ്കില്‍ പിന്നീട് കൈവിട്ടു പോയെക്കുമോ എന്ന് തോന്നി. സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യുന്ന സ്‌റ്റുഡിയോ ഇപ്പോള്‍തന്നെ നടത്തുന്നുണ്ട് ജൂബില്‍. സുഹൃത്ത് കൂടിയായ രാജേഷ് ആണ് ഫെബ്രുവരി 14ന്റെ സംവിധായകന്‍. മികച്ച റോളാണ് അതില്‍. ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നതിലല്ല, അഭിനയിച്ച സിനിമയ്‌ക്ക് എന്തു സംഭാവന ചെയ്യാനായി എന്നതാണ് പ്രധാനമായി ജൂബില്‍ കാണുന്നത്. അതാകട്ടെ, അഛനില്‍ നിന്ന് കേട്ടു മനസില്‍ പതിഞ്ഞ 'നയം' ആണുതാനും.
|
|||
















