`കഹാനി'ക്കു തുടര്‍ച്ചയുമായി വിദ്യാബാലനും സുജോയ് ഘോഷും
മലയാളി നടി വിദ്യാബാലന്‍ നായികയായ ബോളിവുഡ് ചിത്രം`കഹാനി'ക്കു രണ്ടാംഭാഗം ഒരുക്കാനായി സംവിധായകന്‍ സുജേഷ് ഘോഷും കൂട്ടരും വീണ്ടുചേരുന്നു. നിരൂപക പ്രശംസനേടി ഏറെ ശ്രദ്ധേയമായ കഹാനിയിലൂടെ പേര് നേടിയ വിദ്യ വീണ്ടും പ്രേക്ഷകരെ നേടാന്‍ എത്തുന്നു. ഭര്‍ത്താവിനെ തിരഞ്ഞെത്തുന്ന വിദ്യാബാക്‌ചി എന്ന ഗര്‍ഭിണയുടെ വേഷത്തിലെത്തിയ വിദ്യ ഇനിയും മികച്ച വേഷത്തിലേക്കാണ്. നേരത്തെ കൊല്‍ക്കത്തയുടെ കഥയാണ് `കഹാനി' പറഞ്ഞതെങ്കില്‍ ഇനിയങ്ങനെയല്ല. എന്നാലും ചിത്രത്തില്‍ വിദ്യ ഉറപ്പാണ്. ഒപ്പം കനാഹിയിലെ പരംബ്രദ ചാറ്റര്‍ജി, നസിറുദ്ദീന്‍ സിദ്ദിഖി എന്നിവരും വളരെ പ്രധാനപ്പെട്ട വേഷങ്ങളിലുണ്ടാകും. ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. `കഹാനിയുടെ രണ്ടാം ഭാഗത്തിന്റെ വര്‍ക്കുകളുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്. ആലോചനകള്‍ പുരോഗമിക്കുന്നുവെന്നേ ഇപ്പോള്‍ പറയാനാവൂ'- കനാഹിയുടെ നിര്‍മ്മാതാക്കളായ വൈക്കോം 18 ന്റെ വിക്രം മല്‍ഹോത്ര പറയുന്നു.
|
|||
















