Back
Tuesday, June 19, 2012 | 04:38:12 PM IST
സാംസങ്‌ ഡ്യുവല്‍ സിം ഗ്യാലക്‌സി ഏയ്‌സ്‌ ഡുവോസ്‌ പുറത്തിറക്കി

ഡ്യുവല്‍ സിം ഗ്യാലക്‌സി ഏയ്‌സ്‌ ഡുവോസ്‌ പുറത്തിറക്കി സാംസങ്‌ തങ്ങളുടെ ഗ്യാലക്‌സി ശ്രേണിയെ കൂടുതല്‍ വിപുലപ്പെടുത്തി. ഗ്യാലക്‌സി എയ്‌സിനെ അപ്‌ഗ്രേഡ്‌ ചെയ്‌ത പുറത്തിറക്കിയിരിക്കുന്ന ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 15,090 രൂപയ്‌ക്ക്‌ ലഭിക്കും. ആന്‍ഡ്രോയിഡ്‌ 2.3 ജിഞ്ചര്‍ബ്രെഡ്‌ ഒ.എസ്‌, 5എംപി ഓട്ടോ ഫോക്കസ്‌ റിയര്‍ ക്യാമറ, 320 x 480 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 3.5 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ, 832 മെഗാഹെഡ്‌സ്‌ പ്രോസസര്‍, 512 എംബി റാം, 3 ജിബി ഇന്റേണല്‍ മെമ്മറി, 32ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന മെമ്മറി സൗകര്യം, രണ്ടു സിമ്മിലും ജിഎസ്‌എം നെറ്റ്‌വര്‍ക്ക്‌, ഒരേ സമയം രണ്ടു സിമ്മിലും കോള്‍ അറ്റന്‍ഡ്‌ ചെയ്യുന്നതിനുള്ള സൗകര്യം, 1300എംഎഎച്ച്‌ ബാറ്ററി, എഫ്‌എം റേഡിയോ, 3ജി, വൈ-ഫൈ, ബ്ലൂടൂത്ത്‌ 3.0. ഈ സ്‌മാര്‍ട്ട്‌ഫോണിന്റെ പുറത്തിറക്കലോടെ 7, 350 മുതല്‍ 43, 500 രൂപവരെയുള്ള 17 തരം സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ ഇപ്പോള്‍ സാംസങ്‌ പട്ടികയിലുള്ളത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news