Back
Monday, June 18, 2012 | 01:04:53 PM IST
പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിനി ബസ്‌ ഇടിച്ചു മരിച്ചു

നേമം: പിതാവിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്‌ത വിദ്യാര്‍ഥിനി ബസ്‌ ഇടിച്ച്‌ മരിച്ചു. വെള്ളായണി ശിവോദയ ക്ഷേത്രത്തിന്‌ സമീപം തെന്നൂര്‍ ജയാ സദനത്തില്‍ രാധാകൃഷ്‌ണന്‍ നായരുടെ മകള്‍ അനിതാറാണി(18)യാണ്‌ മരിച്ചത്‌. ഇടറോഡില്‍ നിന്നും സ്വകാര്യ സ്‌കൂള്‍ ബസ്‌ പിന്നിലേക്കെടുത്തപ്പോള്‍ ദേശീയ പാതയിലൂടെ വന്ന ഇവരുടെ ബൈക്കില്‍ തട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ഇരുവരും റോഡിലേക്ക്‌ തെറിച്ചുവീണപ്പോള്‍ അനിതയെ ഇതുവഴിവന്ന കെ.എസ്‌.ആര്‍.ടി.സി ബസ്‌ ഇടിക്കുകയായിരുന്നു. പട്ടം ചാന്ദ്‌ അക്കാദമിയിലെ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയാണ്‌ അനിതാറാണി. മാതാവ്‌ ജയശ്രീ, സഹോദരി ശരണ്യകൃഷ്‌ണ.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news