Back
Friday, June 15, 2012 | 05:00:54 PM IST
ഏപ്രിലില്‍ ഉറങ്ങി; ജൂണില്‍ ഉണരുക...

ഇങ്ങനെയുണ്ടോ ആളുകള്‍. ഒരു സമയവും കാലവും നോക്കാതെ കിടന്നുറങ്ങുന്നവര്‍. അതെ ഇങ്ങനെയും ആളുകളുണ്ടെന്ന്‌ വൈദ്യശാസ്‌ത്രം പറയുന്നു. എന്നാലും ഇത്‌ ഇത്തിരി കടന്നകൈയായിപ്പോയി. ഏപ്രില്‍ മാസത്തില്‍ കിടന്നുറങ്ങുക. ജൂണ്‍ മാസത്തില്‍ ഉറക്കംവിട്ട്‌ ഉണരുക. ഒരു ബ്രിട്ടീഷ്‌ പെണ്‍കുട്ടിയാണ്‌ ഇങ്ങനെ കിടന്നുറങ്ങിയത്‌. ഇതുമൂലം പെണ്‍കുട്ടിക്ക്‌ പരീക്ഷയും തന്റെ ജന്മദിനം പോലും നഷ്‌ടപ്പെട്ടു. ഉറക്കമുണര്‍ന്നപ്പോഴേക്കും അതെല്ലാം കടന്നുപോയിക്കഴിഞ്ഞിരുന്നു. ഇനി നഷ്‌ടപ്പെട്ട ഒന്‍പത്‌ പരീക്ഷകള്‍ രണ്ടാമത്‌ എഴുതാനുള്ള തയാറെടുപ്പിലാണ്‌ പതിനഞ്ചുകാരിയായ സ്‌റ്റൈസി. `പ്രശ്‌നം ആളുകളോട്‌ പറയാമെങ്കിലും അവരെ വിശ്വസിപ്പിക്കുകയെന്നത്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌'- പെണ്‍കുട്ടി പറയുന്നു. ന്യൂറോളജി ഡിസ്‌ഓര്‍ഡറിന്റെ ഫലമായുണ്ടാകുന്ന തകരാര്‍ മൂലമാണ്‌ ഇങ്ങനെ ഉറങ്ങിപ്പോകുന്നതെന്ന്‌ വൈദ്യശാസ്‌ത്രം പറയുന്നു. ലോകത്തില്‍ ഇത്തരത്തില്‍ ആയിരത്തില്‍ ഒരാള്‍ക്ക്‌ എന്ന നിലയില്‍ ഇങ്ങനെ വ്യത്യസ്‌തമായി സംഭവിക്കാമെന്നും. ഒരുതരം അവസ്‌ഥ എന്നുപറയാം. ചെറുതായ ഉറക്കമില്ലായ്‌മയും ഉറക്കക്കൂടുതലും സാധാരണയായി മനുഷ്യരില്‍ കാണുന്നതാണ്‌. എന്നാല്‍ മാസങ്ങളോളം ഉറങ്ങുകയെന്നത്‌ അപൂര്‍വതയാണ്‌. സ്ലീപിംഗ്‌ ബ്യൂട്ടി സിന്‍ഡ്രോം എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. വേണമെങ്കില്‍ `ഉറങ്ങിപ്പോയി' എന്നും പറയാം.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news