Back
Wednesday, June 13, 2012 | 12:33:33 PM IST
ദിവ്യന്മാരുടെ മാനദണ്ഡം എന്തെന്നാല്‍...

പൊതുപരിപാടികളില്‍ എംഎല്‍എയോ എംപിയോ ഉണ്ടെങ്കിലും സ്ഥലത്തെ പ്രധാന ദിവ്യനെ പ്രമാണിയാക്കി അവതരിപ്പിക്കുന്ന പരിപാടി ഇനി നടപ്പില്ല. ഭരണപക്ഷമോ പ്രതിപക്ഷമോ ആകട്ടെ, എംഎല്‍എയും എംപിയും ജനം തെരഞ്ഞെടുത്തവരാണ്‌. അവര്‌ കഴിഞ്ഞു മതി മറ്റുള്ളവരുടെ വലിപ്പം കാട്ടല്‍.
സര്‍ക്കാര്‍ വകുപ്പുകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്നവയുള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ എംപിയെും എംഎല്‍എയെയും അര്‍ഹമായ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഇത്‌ സംബന്ധിച്ച്‌ നേരത്തേ സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത്‌ പാലിക്കാത്ത സന്ദര്‍ഭങ്ങള്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ്‌ ഉത്തരവ്‌. സര്‍ക്കാര്‍ വകുപ്പുകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ക്രമീകരണങ്ങള്‍ വീഴ്‌ചകൂടാതെയും കര്‍ശനമായും ഏര്‍പ്പെടുത്തുന്നുവെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ വിശദമായിത്തന്നെ പറയുന്ന ഉത്തരവാണ്‌ ഇന്നലെ ഇറങ്ങിയത്‌.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സ്ഥലം എം.എല്‍.എയും എം.പി.യെയും ക്ഷണിച്ചിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സ്ഥലം എം.പിക്കും സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ സ്ഥലം എം.എല്‍.എയ്‌ക്കും പ്രാമുഖ്യം നല്‍കണം. പരിപാടിയില്‍ ഒരു മന്ത്രി പങ്കെടുക്കുകയാണെങ്കില്‍ അദ്ധ്യക്ഷ പദവിയിലേക്ക്‌ സ്ഥലം എം.എല്‍.എയെ ക്ഷണിക്കണം. മന്ത്രിമാര്‍ പങ്കെടുക്കാത്ത പരിപാടിയില്‍ പ്രസംഗകരില്‍ എം.എല്‍.എയ്‌ക്ക്‌ പ്രഥമസ്ഥാനം നല്‍കണം. രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമായി ബന്ധപ്പെട്ട മന്ത്രി ഉദ്‌ഘാടനം നിര്‍വ്വഹിക്കേണ്ടതും രണ്ടാമത്തെ മന്ത്രി അദ്ധ്യക്ഷത വഹിക്കേണ്ടതുമാണ്‌. രണ്ടിലധികം മന്ത്രിമാരുണ്ടെങ്കില്‍ മന്ത്രിമാര്‍ പ്രസംഗിച്ചുകഴിഞ്ഞാലുടന്‍ പ്രസംഗത്തിനായി സ്ഥലം എം.എല്‍.എ/എം.പി. യെ ക്ഷണിക്കണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ഉദ്‌ഘാടകന്‍ മുഖ്യമന്ത്രിയായിരിക്കും. വകുപ്പ്‌ മന്ത്രി അദ്ധ്യക്ഷത വഹിക്കണം. സ്‌പീക്കര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം സ്‌പീക്കര്‍ക്ക്‌ നല്‍കണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി മുതലായ വി.വി.ഐ.പി.മാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രിയായിരിക്കണം അദ്ധ്യക്ഷസ്ഥാനത്ത്‌. കേന്ദ്രമന്ത്രിമാര്‍ക്ക്‌ 23.01.1996 ലെ ഉത്തരനുസരിച്ചുള്ള പ്രാധാന്യം നല്‍കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളുപയോഗിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലം എം.എല്‍.എയെ നിര്‍ബന്ധമായും ക്ഷണിക്കുകയും മറ്റുള്ളവരേക്കാള്‍ പ്രധാന്യം നല്‍കുകയും വേണം.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന വീഴ്‌ചകളെ ഗൗരവമായിക്കാണുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
പലവട്ടം പറഞ്ഞുനോക്കി മടുത്തപ്പോള്‍ എംഎല്‍എമാര്‍തന്നെ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും പരാതി നല്‍കിയാണ്‌ കാര്യം നേടിയെടുത്തത്‌.

 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news