Back
Tuesday, June 12, 2012 | 03:21:03 PM IST
നോക്കിയ പ്യുവര്‍ വ്യൂ808 ജൂണ്‍ 13 ന്‌ ഇന്ത്യയില്‍

ഫോട്ടോഗ്രാഫിക്‌ നിരവധി സവിശേതകള്‍ നല്‍കുന്ന നോക്കിയയുടെ 41എംപി ക്യാമറാഫോണ്‍ ആയ പ്യുവര്‍ വ്യൂ 808 നാളെ ഇന്ത്യയില്‍. ഇത്‌ ഒഫീഷ്യലായിത്തന്നെ നോക്കിയ അറിയിച്ചുകഴിഞ്ഞു. നോക്കിയ പ്യുവര്‍ വ്യൂ 808 ജൂണ്‍ 13 ന്‌ ഇന്ത്യയില്‍. പുറത്തിറക്കല്‍ ചടങ്ങിലേക്ക്‌ വിശിഷ്‌ടാതിഥികള്‍ക്കുള്ള ക്ഷണക്കത്തുകളെല്ലാം കമ്പനി നേരത്തെതന്നെ അയച്ചിട്ടുണ്ട്‌. സെറ്റിന്റെ വിലയെപ്പറ്റി ഇതുവരെയായി ഔദ്യോഗികമായി അറിയിക്കാത്ത ഈ സിംബിയന്‍ സെറ്റിന്‌ ഇന്ത്യയില്‍ 30,000 ത്തോട്‌ അടുത്തായിരിക്കുമെന്നാണ്‌ ഇതുവരെ പുറത്തെത്തിയിരിക്കുന്ന അനൗദ്യോഗിക വിവരങ്ങളില്‍നിന്നും അറിയുന്നത്‌. ഈ വര്‍ഷം മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഈ സെറ്റ്‌ വളരെ ശ്രദ്ധനേടിയിരുന്നതാണ്‌. നോക്കിയയുടെ പ്യുവര്‍ വ്യൂ പ്രോ ഇമാജിംഗ്‌ ടെക്‌നോളജി ഉള്‍പ്പെടുത്തിയിരിക്കുന്ന ഇതിലൂടെ ക്രിസ്‌റ്റല്‍ ക്ലിയര്‍ ആയ 5 മെഗാപിക്‌സല്‍ ഇമേജുകള്‍ തയാറാക്കാവുന്നതാണ്‌. 1.3 ജിഗാഹെഡ്‌സ്‌ സിംഗിള്‍ കോര്‍ പ്രോസസര്‍, 512 എംബി റാം 16 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബിവരെ മെമ്മറി എക്‌സ്‌പാന്‍ഡബിള്‍ ചെയ്യാവുന്നത്‌. 4.0 ഇഞ്ച്‌ എഎംഒഎല്‍ഇഡി ക്ലിയര്‍ ബ്ലാക്‌ ഡിസ്‌പ്ലേ, 360 x 640 പിക്‌സല്‍ റെസല്യൂഷണ്‍, നോക്കിയ ബെല്ലി ഒ.എസ്‌, 3ജി, എഡ്‌ജ്‌/ജിപിആര്‍എസ്‌, വൈ-ഫൈ, ബ്ലൂട്യൂത്ത്‌ 3.0, എ2ഡിപി, യുഎസ്‌ബി 2.0, 41 മെഗാപിക്‌സല്‍ ക്യാമറ, ക്‌സെനോന്‍ ഫ്‌ളാഷ്‌, 1080പി@30എഫ്‌പിഎസ്‌ വീഡിയോ റെക്കോര്‍ഡിംഗ്‌, സ്‌റ്റീരിയോ എഫ്‌എം റേഡിയോ, ആര്‍ഡിഎസ്‌. 1400 എംഎഎച്ച്‌ ലിഓണ്‍ ബാറ്ററി.
 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news