Back
Wednesday, June 06, 2012 | 01:09:38 PM IST
ഓഡി എസ്‌4 ഇന്ത്യയില്‍; 45,31,000

ജര്‍മ്മന്‍ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ഓഡി തങ്ങളുടെ പുതിയ മോഡല്‍ എസ്‌4 ഇന്ത്യയില്‍ അവതരിപ്പിച്ചു. 45,31,000 രൂപയാണ്‌ ഇന്ത്യയില്‍ ഓഡി എസ്‌4 ന്റെ വില. ഇന്ത്യയിലങ്ങോളമിങ്ങോളം തെരഞ്ഞെടുത്ത 19 ഡീലര്‍ഷിപ്പ്‌ വഴിയാണ്‌ വാഹനം വിറ്റഴിക്കുന്നത്‌. ഓഡി മോഡലുകളായ ഓഡി ടി.ടി, ഓഡി എ4 എന്നിവയുടെ ഇന്ത്യയിലെ പുറത്തിറക്കലിലൂടെ ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ചുമാസങ്ങളില്‍ കമ്പനി വലിയ മേന്മ ഉണ്ടാക്കിയതായും ഇനി എസ്‌4 ലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും മികച്ച സമയമാണെന്നും കമ്പനിയുടെ ഇന്ത്യയിലെ ഹെഡ്‌ മൈക്കല്‍ പെര്‍ഷെക്‌ പറയുന്നു. വി6 3.0ലിറ്റര്‍ ടിഎഫ്‌എസ്‌ഐ എഞ്ചിന്‍ കൊണ്ട്‌ പവര്‍ ചെയ്‌തിരിക്കുന്ന ഓഡി എസ്‌4ന്‌ അഞ്ചു സെക്കന്റുകൊണ്ട്‌ 100 കിലോമീറ്റര്‍ സ്‌പീഡ്‌ കൈവരിക്കാനാവുന്നതാണെന്ന്‌ കമ്പനി അറിയിക്കുന്നു. 6 സിലിണ്ടര്‍ പവര്‍, 333ബിഎച്ച്‌പി, 44എന്‍എം ടോര്‍ക്ക്‌, സെവന്‍ സ്‌പീഡ്‌ എസ്‌-ട്രോണിക്‌ ഗിയര്‍ ബോക്‌സ്‌.
ഓഡി എ4, ഓഡി എ6, ഓഡി എ7 എന്നിങ്ങനെ മോഡലുകള്‍ ഇന്ത്യയിലുണ്ട്‌. കഴിഞ്ഞ അഞ്ചുമാസംകൊണ്ട്‌ 37 ശതമാനം വര്‍ദ്ധനയുള്ളതായാണ്‌ കമ്പനി പറയുന്നത്‌. ഈ വര്‍ഷം അവസാനത്തോടുകൂടി തങ്ങളുടെ ഡീലര്‍ഷിപ്പ്‌ 25 ആക്കി ഉയര്‍ത്താനും കമ്പനി പ്ലാന്‍ ചെയ്യുന്നുണ്ട്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news