Back
Thursday, May 31, 2012 | 03:33:25 PM IST
എല്‍ജിയുടെ ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ

ഇലക്‌ട്രോണിക്‌, മൊബൈല്‍ നിര്‍മ്മാതാക്കളായ സൗത്ത്‌ കൊറിയന്‍ കമ്പനി എല്‍ജി സ്‌മാര്‍ട്ടുഫോണുകള്‍ക്ക്‌ കൂടുതല്‍ മേന്മനല്‍കാന്‍ കഴിയുന്ന ഏറ്റവും ആധുനികമായ ഫുള്‍ ഹൈ ഡഫനിഷന്‍ ഡിസ്‌പ്ലേ ഇറക്കുന്നു. ഇപ്പോള്‍ നിലവിലുള്ള ഏതൊരു ഡിസ്‌പ്ലേയേക്കാളും മികച്ച ഗുണം വാഗ്‌ദാനം നല്‍കിയാണ്‌ പുതിയ ഡിസ്‌പ്ലേയെ എല്‍ജി അവതരിപ്പിക്കുന്നത്‌. സാധാരണ ടെലിവിഷന്‍, കമ്പ്യുട്ടര്‍ മോണിറ്ററില്‍ പിക്‌ചര്‍ കാണുന്ന സുഖം നല്‍കാന്‍ കഴിയുന്നതാണിത്‌. 5 ഇഞ്ച്‌ വലിപ്പത്തിലുള്ള ഇതിന്‌ 1920 x 1080 റെസല്യുഷനാണുള്ളത്‌. സ്‌മാര്‍ട്ട്‌ഫോണുകളെ സംബന്‌ധിച്ച്‌ ഐഫോണില്‍ ഉപയോഗിച്ചിരിക്കുന്ന റെറ്റിന ഡിസ്‌പ്ലേയേയാണ്‌ ഇപ്പോള്‍ ഏറ്റവും മികച്ച പിക്‌ചര്‍ ക്വാളിറ്റിയായി കണക്കാക്കുന്നതെങ്കില്‍ അതിനെ കവച്ചുവയ്‌ക്കുന്ന ദര്‍ശനസുഖം എല്‍ജിയുടെ പുതിയ ഡിസ്‌പ്ലേ നല്‍കുമെന്ന്‌ കമ്പനി പറയുന്നു. എല്‍ജി 5 ഇഞ്ച്‌ ഫുള്‍ എച്ച്‌.ഡി ക്രിസ്‌റ്റല്‍ ഡിസ്‌പ്ലേ പാനല്‍ ഇപ്പോള്‍ നിലവിലുള്ള ഡിസ്‌പ്ലേ ടെക്‌നോളജിയെ കടത്തിവെട്ടുന്നതാവും. എഎച്ച്‌-ഐപിഎസ്‌ (അഡ്വാന്‍സ്‌ഡ്‌ ഹൈ പെര്‍ഫോമന്‍സ്‌ ഇന്‍ പ്ലേയ്‌ന്‍ സ്വിച്ചിംഗ്‌) ടെക്‌നോളജിയില്‍ എത്തുന്ന ഈ എല്‍സിഡി പാനല്‍ 440പിപിഎസ്‌ പിക്‌സല്‍ ഡെന്‍സിറ്റിയിലുള്ളതാണ്‌. ഈ ടെക്‌നോളജിവഴി വസ്‌തുക്കളുടെ ശരിയായ നിറം, ടച്ച്‌ സ്‌ക്രീനിംഗില്‍ മികച്ച സ്‌പീഡ്‌, മേന്മയേറിയ ബ്രൈറ്റ്‌നസ്‌ എന്നിവ കൂടാതെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപയോഗവുമാണ്‌ പറയുന്നത്‌. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഇത്‌ ജൂണ്‍ 4ന്‌ ബോസ്‌റ്റണില്‍ നടക്കുന്ന എസ്‌ഐഡി 2012 വീക്കില്‍ പ്രദര്‍ശിപ്പിക്കും.
 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news