Back
Monday, May 28, 2012 | 05:21:23 PM IST
പഥ്വിരാജും കുഞ്ചാക്കോയും ലാല്‍ ജോസിന്റെ കൂടെ

`ന്യൂ ജനറേഷന്‍ ഹീറോ' ഫഹദ്‌ ഫാസിലിനെ അവതരിപ്പിച്ച്‌ അടുത്തിടെ `ഡയമണ്ട്‌ നെക്‌ലൈസ്‌' മലയാള സിനിമയ്‌ക്കു സമ്മാനിച്ച ലാല്‍ ജോസ്‌ അടുത്ത ചിത്രത്തില്‍ മലയാളത്തില്‍ ഇപ്പോള്‍ പ്രധാനതാരങ്ങളായ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഒരുമിച്ചു ചേര്‍ക്കുന്നു. ഒരു നായകനെയും മൂന്ന്‌ നായികമാരെയും ഒരുമിച്ച്‌ ചേര്‍ത്ത്‌ ദുബായില്‍ ഷുട്ട്‌ ചെയ്‌ത ഡയമണ്ട്‌ നെക്‌ലൈസ്‌ മികച്ച അഭിപ്രായം നേടി ആവറേഞ്ച്‌ കളക്‌ഷനോടെ പ്രദര്‍ശനം തുടരുകയാണ്‌. അതോടൊപ്പം ലാല്‍ ജോസ്‌ അടുത്ത പ്രോജക്‌ടിലേക്ക്‌ നീങ്ങുന്നു. കുഞ്ചാക്കോയും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‌ സഞ്‌ജയ്‌-ബോബി ടീം ആണ്‌ തിരക്കഥയൊരുക്കുന്നത്‌. നായികമാരായി റീമാ കല്ലിങ്കലും രമ്യാ നമ്പീശനും അഭിനയിക്കും. പ്രകാശ്‌ മൂവീ ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ്‌ ചിത്രം നിര്‍മ്മിക്കുന്നു. ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൃഥ്വിരാജ്‌ ഒരു ഡോക്‌ടറുടെ വേഷത്തിലാണ്‌ എത്തുന്നുമെന്നറിയുന്നത്‌. അതേസമയം കുഞ്ചാക്കോ ചെയ്യുന്ന വേഷം സസ്‌പെന്‍സാന്‌. ഡയമണ്ട്‌ നെക്‌ലൈസിലും നായകന്‍ ഡോക്‌ടര്‍ കഥാപാത്രമായിരുന്നു. ലാല്‍ജോസിനുവേണ്ടി ആദ്യമായാണ്‌ സഞ്‌ജയ്‌-ബോബി ടീം ഒരുമിക്കുന്നത്‌. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാം. തിരുവനന്തപുരം, പീരുമേട്‌, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കും.

 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news