`കൊച്ചി ടു കോടമ്പാക്കം' ചിത്രീകരണം പൂര്‍ത്തിയായി
ജയറാം നായകനായ `കൊച്ചി ടു കോടമ്പാക്കം' ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ വേണു പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ജയറാം സൂപ്പര്‍ സ്‌റ്റാറിന്റെ വേഷം ചെയ്യുന്നു. സൂപ്പര്‍ സ്‌റ്റാറും തന്റെ ആരാധകരും തമ്മിലുള്ള സ്‌നേഹത്തിന്റെ വിദ്വേഷത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം കൊച്ചിയില്‍വച്ച് താരം പങ്കെടുത്ത പരിപാടിക്കിടയില്‍ നാലുപേര്‍ അടങ്ങുന്ന ചെറുപ്പക്കാരായ ആരാധകര്‍ തങ്ങളുടെ ആരാധനാപാത്രത്തെ അനുകരിക്കുന്നു. ഇതില്‍ ആകൃഷ്‌ടനാകുന്ന താരം തന്റെ ഫാന്‍സിനെ കോടമ്പാക്കത്തേക്ക് ക്ഷണിക്കുകയാണ്. എന്നാല്‍ ഇവര്‍ കോടമ്പാക്കത്ത് എത്തുമ്പോള്‍ തിരക്കുകളിലായിരുന്ന സൂപ്പര്‍സ്‌റ്റാര്‍ ഇവരെ ഗൗനിക്കുന്നില്ല. ഇതില്‍ ദേഷ്യവും സങ്കടവും വരുന്ന ചെറുപ്പക്കാര്‍ രസകരമായ വഴികളിലൂടെ താരത്തെ ഒരു പാഠംപഠിപ്പിക്കുന്ന കഥ. ശ്രീരാം, ഇന്ദ്രന്‍സ്, ധീനിഷ് പണിക്കര്‍, ദില്ലി ഗണേഷ്, ധര്‍മ്മജന്‍ ബോള്‍ഹാട്ടി, ഉണ്ണി എസ്. നായര്‍, പ്രിയ, ചാരുത ബൈജു, റീന ബഷീര്‍, ലതാറാവു തുടങ്ങിയവര്‍ ഹാസരസമുള്ള ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
|
|||
















