Back
Friday, March 02, 2012 | 04:46:34 PM IST
ഷാരൂഖിനുശേഷം അക്ഷയ്‌കുമാറുമായി കുന്ദര്‍...

ഫാറാ ഖാന്റെ ഭര്‍ത്താവ്‌ ഷിരിഷ്‌ കുന്ദറിന്‌ ഇപ്പോള്‍ ബോളിവുഡ്‌ വാര്‍ത്തകളില്‍ വലിയ സ്‌ഥാനമാണുള്ളത്‌. സംവിധായകന്‍, എഡിറ്റര്‍, നിര്‍മ്മാതാവ്‌, മ്യുസിക്‌ ഡയറക്‌ടര്‍, എഴുത്തുകാരന്‍ എന്നി നിലകളില്‍ കക്ഷി മികച്ച സൃഷ്‌ടികള്‍ ഒരുക്കുന്നതിലൂടെ മാത്രമല്ല. പ്രശ്‌നങ്ങളിലകപ്പെടുന്നതിലൂടെ യുമാണ്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ സ്‌ഥാനംപിടിക്കുന്നത്‌. പ്രതിയോഗിയാകന്നതോ ബോളിവുഡിലെ താരരാജാക്കന്മാരും. ബോളിവുഡിന്റെ ബാദ്‌ഷാ ഷാരൂഖ്‌ ഖാനുമായുള്ള ഉടക്കിനെത്തുടര്‍ന്ന്‌ അല്‌പം വിശ്രമത്തിലായിരുന്ന ഷിരിഷ്‌ വീണ്ടും മറ്റൊരു അസ്വാരസ്യത്തിലെത്തിയിരിക്കുന്നു. ഇത്തവണ ബോളിവുഡിന്റെ കില്ലാഡി സ്‌റ്റാര്‍ അക്ഷയ്‌ കുമാറുമായാണ്‌ ഷിരിഷിന്‌ ഉടക്കേണ്ടിവന്നത്‌. ഷാരൂഖ്‌ ഖാനുമായുള്ള ഉടക്ക്‌ ഉന്തുതള്ളിന്റേയും പേരിലായിരുന്നെങ്കില്‍ ഇത്‌ വെറും സ്വരച്ചേര്‍ച്ചക്കുറവ്‌ മാത്രമാണ്‌. അക്ഷയ്‌കുമാറുമായി ഉന്താനും തള്ളാനുംപോയാലുണ്ടാവുന്ന അവസ്‌ഥ ഷിരിഷും ഊഹിക്കാവുന്നതല്ലേയുള്ളൂ. ഷിരിഷ്‌ ഇപ്പോള്‍ സംവിധാനം പൂര്‍ത്തിയാക്കിയ ത്രീഡി ചിത്രമായ `ജോക്കറി'നെച്ചൊല്ലിയാണ്‌ ഇതില്‍ നായകനായ അക്ഷയെ ചൊടിപ്പിച്ചതത്രേ. ചിത്രത്തിന്റെ ഫസ്‌റ്റ്‌ പ്രിന്റ്‌ കണ്ടതിനുശേഷം ചിലകാര്യങ്ങളില്‍ അത്ര തൃപ്‌തനകാത്ത അക്ഷയ്‌ ചില മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവസാന തീരുമാനം സംവിധായകന്റെതായതിനാല്‍ ഷിരിഷ്‌ നായകന്‍െറ വാക്കുകള്‍ കാര്യമായി എടുത്തില്ല. ഇതേത്തുടര്‍ന്നാണ്‌ ഇരുവരുംതമ്മില്‍ വാക്ക്‌ തര്‍ക്കങ്ങളും അക്ഷയ്‌കുമാര്‍ അക്ഷയ്‌കുമാര്‍ ഇറങ്ങിപ്പോകലും നടത്തിയത്‌. ഏതായാലും സിനിമയുടെ മുന്നോട്ടുള്ള കാര്യങ്ങളെ ഓര്‍ത്ത്‌ ഇരുവരും അവസാനം അസ്വാരസ്യങ്ങള്‍ മാറ്റിവച്ചുവെന്നാണ്‌ അറിയുന്നത്‌.


 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news