സജിന്‍ രാഘവനെതിരെ വൈശാഖ് രാജന്‍
പഴ്‌സ് പഴ്‌സ് കാലിയായതിന്റെ പേരില്‍ പത്‌മശ്രീ ഭരത് ഡോ. സരോജ് കുമാറിന്റെ സംവിധായകന്‍ സജിന്‍ രാഘവനെതിരെ നിര്‍മ്മാതാവ് വൈശാഖ് രാജന്‍. ശ്രീനിവാസന്‍ നായകനായെത്തിയ ചിത്രം വിവാദങ്ങളില്‍നിന്ന് പിന്നേയും വിവാദങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ചിത്രത്തില്‍ അതിഭീകരമായി സുപ്പര്‍താരങ്ങളെ ആക്ഷേപിക്കുന്നതായും തുറന്നുകാണിക്കുന്നതായുമൊക്കെ ആരോപണങ്ങള്‍ നേരത്തെഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ക്യാമറാമാന്‍ എസ്. സുമാറിനെതിരെയും സംവിധായകനെതിരെയും വന്‍താരത്തിന്റെ ആള്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കിയതുമാണ്. എന്നാലിപ്പോള്‍ വേണ്ടതുപോലെ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനാല്‍ നിര്‍മ്മാതാവ് കലിയിളകിയിരിക്കുന്നു. അതിന്റെ പേരില്‍ സംവിധായകനെതിരെയും ക്യാമറാമാനെതിരെയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണ ദിവസങ്ങള്‍ നീണ്ടുപോയെന്നും വേണ്ടസമയത്ത് ഇറക്കാന്‍ പറ്റാത്തത് കൂടുതല്‍ പ്രശ്‌നമായെന്നുമൊക്കെയാണ് വൈശാഖ് രാജന്‍ പറയുന്നത്. ഡയറക്‌ടറുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചകള്‍ മൂലം അന്‍പത് ദിവസമെടുത്ത് ചിത്രീകരണം പ്ലാന്‍ ചെയ്‌തത് എഴുപതു ദിവസത്തിനുംമേലെയായി എന്നാണ് ഒരു പരാതി. അതിനാല്‍ത്തന്നെ ചിത്രം 2011 ക്രിസ്‌മസ് റിലീസായി ഇറക്കാനാകാതെ വന്നുവെന്നതാണ് രണ്ടാമത്തെ പരാതി. ഇത്തരം നടപടികള്‍ മൂലം തനിക്ക് എഴുപത്തഞ്ച് ലക്ഷം രൂപയോളം പോയ്‌ക്കിട്ടിയെന്നും നിര്‍മ്മാതാവ് പരിതപിക്കുന്നു. സിനിമ പ്രതീക്ഷകള്‍ നിലനിര്‍ത്താതെ വന്നതോടെ തമ്മില്‍ത്തല്ല് എന്നുപറയുന്നതുപോലെയായി കാര്യങ്ങള്‍. ഇതിന് പ്രതികാരമെന്നവണ്ണം ചിത്രത്തിന്റെ പുതിയ പോസ്‌റ്ററുകളില്‍നിന്നെല്ലാം സംവിധായകന്റെയും ഛായാഗ്രാഹകന്റെ പേര് നീക്കം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് വൈശാഖ് രാജന്‍. വിവാദങ്ങളുണ്ടാക്കി ആഘോഷിക്കാനെത്തിയ ചിത്രം വിവാദത്തിലകപ്പെട്ടിരിക്കുന്നു. ഇനി ഇതിനെക്കുറിച്ച് നായകനായി എത്തിയ ശ്രീനി എന്താവും പറയുക.
shaiju palliyali says ..
manoharan says ..
rakesh nair says ..
|
|||
















