`മല്ലു സിംഗി'ല്‍ മീരാ നന്ദനും സംവൃതാസുനിലും
2012 മികച്ച എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന `മല്ലുസിംഗി'ന്റെ നായികാനിരയില്‍ സംവൃതാസുനിലും മീരാ നന്ദനും ചേരുന്നു. യുവതാരം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പഞ്ചാബിന്റെ താളമേളങ്ങളോടെയെത്തുന്ന ചിത്രം പഞ്ചാബ്, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ ശ്രദ്ധേയ താരങ്ങളായ ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍, മനോജ് കെ. ജയന്‍, കാര്‍ത്തിക എന്നിവരും മറ്റ് പ്രധാന താരങ്ങളാണ്. വൈശാഖിന്റെ മുന്‍ ഹിറ്റ് ചിത്രമായ `സീനിയേഴ്‌സി'ലും കുഞ്ചാക്കോബോബന്‍-മനോജ് കെ. ജയന്‍ - ബിജുമേനോന്‍ ടീം ഉണ്ടായിരുന്നു. ഇത്തവണ സീനിയേഴ്‌സിനോപ്പം ജൂനിയറായ ഉണ്ണിമുകുന്ദനും ചേരുന്നു. ചിത്രത്തില്‍ പഞ്ചാബിന്റെ പ്രധാന ഐറ്റങ്ങളായ ബാഗ്‌ര നൃത്തവും ഗുസ്‌തിയുമെല്ലാം ചേര്‍ത്തിണക്കുന്നുണ്ട്. ആദ്യം പൃഥ്വിരാജിനെ നായകനാക്കാനിരുന്ന ചിത്രമാണിത്. ആന്റോ ജോസഫും നീതാ ആന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
|
|||
















