Back
Thursday, January 19, 2012 | 02:59:40 PM IST
`ഹോസാന്ന' ഗാനത്തിനെതിരെ ക്രിസ്‌റ്റിയന്‍സ്‌

ഗൗതംമേനോന്‍ ഹിന്ദിയില്‍ ഒരുക്കിയ `ഏക്‌ ദീവാനാ ദാ' എന്ന ചിത്രത്തില്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ എത്തിയ `ഹോസാന്ന..' ക്രിസ്‌ത്യന്‍സിനെ മുറിവേല്‍പ്പിക്കുന്നുവെന്ന്‌. ഗാനത്തില്‍ `ഹോസാന്ന' എന്ന വാക്ക്‌ ഉപയോഗിച്ചതിനെതിരെ ദി ക്രിസ്‌ത്യന്‍ സെക്യൂലര്‍ ഫോറം (സിഎസ്‌എഫ്‌) രംഗത്തെത്തി. `ഇത്‌ ക്രിസ്‌ത്യന്‍സിനെ മാത്രമല്ല ജൂതന്‍മാരെയും അവഹേളിക്കുന്നതാണ്‌. ഗാനത്തിലെ വരികളും സീനുകളും കൂടുതല്‍ മോശമാണെങ്കിലും അവയ്‌ക്കെതിരെ ഇപ്പോള്‍ പോകുന്നില്ല. ഹോസാന എന്നത്‌ ബൈബിളിലുള്ള ഒരു പ്രാര്‍ത്ഥനയും ക്രിസ്‌ത്യന്‍സിനും ജൂതര്‍ക്കും വളരെ പുണ്യവുമായ പദവുമാണ്‌'- സിഎസ്‌എഫ്‌ ജനറല്‍ സെക്രട്ടറി ജോസഫ്‌ ഡയസ്‌ പറയുന്നു. തന്റെ കാമുകിയെ രസിപ്പിക്കാനായി ഒരു യുവാവ്‌ നടത്തുന്ന ഡാന്‍സും കൂത്തുകളുമാണ്‌ ഈ ഗാനരംഗത്ത്‌ ഉപയോഗിക്കുന്നതെന്നതാണ്‌ കൂടുതല്‍ പ്രശ്‌നമായത്‌. ഗാനരംഗത്ത്‌ കിസിംഗ്‌ സീനുകളും മറ്റും വരുന്നുമുണ്ട്‌. എന്നാല്‍ ആദ്യം തമിഴിലിറങ്ങിയ `വിണ്ണൈതാണ്ടി വരുവായ'യില്‍ ഹോസാന്ന ഉപയോഗിച്ചപ്പോള്‍ ഉണ്ടാകാത്ത പ്രതിഷേധമാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. പൊലീസ്‌ കംപ്ലേയിന്റ്‌ നല്‍കി ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോവിനെതിരെയും സോണി മ്യുസിക്കിനെതിരെയും കോടതിയെ സമീപിക്കാനാണ്‌ സിഎസ്‌എഫ്‌ തീരുമാനിച്ചിരിക്കുന്നത്‌. `വിണ്ണൈതാണ്ടി വരുവായ'യുടെ റീമേക്കായ`ഏക്‌ ദീവാനാ ദാ'യില്‍ പ്രതീക്‌ ബബ്ബറും ആമി ജാക്‌സണുമാണ്‌ നായികാനായകന്മാര്‍.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news