Back
Friday, January 13, 2012 | 11:52:37 AM IST
`പത്‌മശ്രീ ഭരത്‌ ഡോ. സരോജ്‌ കുമാര്‍' എത്തി

കേരളത്തില്‍ റിലീസ്‌ ചെയ്‌തിരിക്കുന്ന അന്യഭാഷാ ചിത്രങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക്‌ ഭീഷണിയായി സരോജ്‌ കുമാര്‍ എത്തി! ആക്ഷേപഹാസം  കുത്തിനിറച്ച്‌ ശ്രീനിവാസന്‍ സൂപ്പര്‍സ്‌റ്റാര്‍ വേഷത്തിലെത്തുന്ന `പത്‌മശ്രീ ഭരത്‌ ഡോ. സരോജ്‌ കുമാര്‍' 2012 ന്റെ രണ്ടാമത്തെ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം മാറിയാണ്‌ എത്തിയത്‌. 2005 ല്‍ മോഹന്‍ലാലിന്‌ തുണയായി എത്തിയ `ഉദയനാണ്‌ താര'ത്തിലെ പൊങ്ങച്ചക്കാരനായ കഥാപാത്രമായ സരേജ്‌ കുമാറാണ്‌  കേരള പ്രേക്ഷകരെ കാണാനെത്തിയത്‌. നേരത്തെ ഉദയനാണ്‌ താരത്തിന്‌ രണ്ടാം ഭാഗമാണ്‌ ഈ ചിത്രമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഉദയനാണ്‌ താരത്തിലെ ഏതാനും കഥാപാത്രങ്ങളാണ്‌ ഈ ചിത്രത്തില്‍ വരുന്നത്‌. ഇത്തരത്തില്‍ ഒരു ചിത്രമെന്നതും `പത്‌മശ്രീ ഭരത്‌ ഡോ. സരോജ്‌ കുമാറി'ന്റെ പ്രത്യേകതയാണ്‌. സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്‌താ മോഹന്‍ദാസാണ്‌ നായിക. മലയാളത്തിലെ ശ്രദ്ധേയതാരങ്ങളായ ജഗതിശ്രീകുമാര്‍, മുകേഷ്‌, സലിംകുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, വിനീത്‌ ശ്രീനിവാസന്‍, ഫഹദ്‌ ഫസില്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.
ഉദയഭാനു എന്ന അസിസ്‌റ്റന്റ്‌ ഡയറക്‌ടറുടെ സ്‌ക്രിപ്‌റ്റ്‌ മോഷ്‌ടിച്ച്‌ സൂപ്പര്‍ സ്‌റ്റാറായി മാറുന്ന രാജപ്പന്‍ തെങ്ങുംമൂട്‌ എന്ന `ഉദയനാണ്‌ താരത്തി'ലെ സരോജ്‌ കുമാര്‍ ചിരിപ്പിക്കാനുള്ള വകയുമാണ്‌ വരുന്നത്‌. തന്റെ സ്‌റ്റാര്‍പദവി നിലനിര്‍ത്താന്‍ സരോജ്‌കുമാര്‍ നടത്തുന്ന ക്രിയകളാണ്‌ ചിത്രത്തിലെ ഹൈലൈറ്റ്‌ ഒപ്പം ഉദയനാണ്‌ താരത്തിലെ പച്ചാളം ഭാസിയായ ജഗതി, ബോബിക്കുട്ടനായ മുകേഷ്‌ എന്നിവരും കൂട്ടിനുണ്ട്‌. എന്നാല്‍ നായകനായി എത്തിയ ഉദയഭാനു എന്ന മോഹന്‍ലാല്‍ `പത്‌മശ്രീ ഭരത്‌ ഡോ. സരോജ്‌ കുമാറി'ല്‍ ഇല്ല. അദ്ദേഹം ബോളിവുഡിലെ വലിയ സംവിധായകനായി സ്‌ഥലംവിട്ടുവെന്നാണ്‌ അറിയുന്നത്‌. ഏതായാലും മോഹന്‍ലാലിന്‌ ഒരു പിടിവള്ളിയായി നവാഗതനായ റോഷന്‍ ആന്‍ഡ്രൂസ്‌ നല്‍കിയ ഉദയനാണ്‌ താരത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന `പത്‌മശ്രീ ഭരത്‌ ഡോ. സരോജ്‌ കുമാര്‍' ക്ലച്ച്‌ പിടിക്കുമെന്ന്‌ കരുതാം. വൈശാഖ രാജനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക്‌ ദീപക്‌ദേവാണ്‌ സംഗീതം.  കഥയും തിരക്കഥയും സംഭാഷണവും ശ്രീനി‍തന്നെ.
 

Comments

Roopesh says ..
2012 January Tue : 12:35 pm
സ്കൂപ്പ് ഇന്ത്യ, സ്നേഹത്തോടുകൂടി പറഞ്ഞോട്ടെ നിങ്ങളുടെ സിനിമ എഴുത്തുകാരന് ഏന്തോ കുഴപ്പം ഉണ്ട് . ബ്യുടിഫുള്‍ പോലുള്ള പടങ്ങളെ താറടിച്ചു എഴുതാനും , സരോജ് കുമാര്‍ പോലുള്ള കൊപ്രയങ്ങളെ , ഇങ്ങനെ ക്ലച്ചു പിടിക്കുന്ന ചരക്കുകളായും എഴുതാന്‍ ഇത്തിരി തൊലികട്ടി വേണം . സ്കൂപ്പ് ഇന്ത്യ യുടെ സരോജ്കുമാര്‍ വഴ്ത്ത്തലുകള്‍ കേട്ട് കയറി കുടുങ്ങാതിരിക്കുക.

Rajesh says ..
2012 January Mon : 3:59 pm
ശത്രുകളെ, ദയവു ചെയ്ത് നിങ്ങള്‍ പോലും ഈ പടത്തിനു പോകരുതേ, ഇനലെ (15-01-2012 06:00pm show, coronation theatre, kozhikoe ) ഈ പടം കണ്ട ഒരു ഹത ബാഗ്യ്നാണ് നാന്‍. Film is totally boring, if u compare this film with santhosh pandit's Krishnanum Radhayum (നാന്‍ Youtube version മാത്രമേ കണ്ടുള്ളൂ ) sourly I give +1 mark to Santhosh's. ഒരികല്‍ കൂടി ഒര്മിപിച്ചു കൊണ്ട് .......... Rajesh

Ruben B says ..
2012 January Mon : 2:37 pm
വെറും തല്ലിപ്പൊളി സിനിമ. കാശ് കളയല്ലേ ചങ്ങാതിമാരെ

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news