Back
Monday, January 09, 2012 | 12:42:06 PM IST
അസിന്‍ ടെലിവിഷനില്‍!

തെന്നിന്ത്യന്‍ സിനിമയില്‍ വിജയക്കൊടി പാറിച്ച്‌ ബോളിവുഡിലെത്തിയ മലയാളിതാരം അസിന്‍ ബിഗ്‌സ്‌ക്രീനില്‍നിന്നും മിനിസ്‌ക്രീനിലേക്ക്‌. മലയാളത്തില്‍ കാണുന്നതുപോലെയുള്ള കണ്ണീര്‍ സീരിയലുകളിലേക്കല്ല അസിന്‍ എത്തുന്നത്‌. സെലിബ്രിറ്റികള്‍ ആഘോഷിക്കുന്ന ടെലിവിഷന്‍ ഷോയിലേക്കാണ്‌. യുടിവിയില്‍ അരങ്ങേറുന്ന `സൂപ്പര്‍ സ്‌റ്റാര്‍ സാന്റ' എന്ന ഷോയുമായാണ്‌ മിനിസ്‌ക്രീന്‍ പ്രേക്ഷകരെ തേടിയെത്തുന്നത്‌. ഫ്രണ്ട്‌ഷിപ്പ്‌ ഷോയെന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. തമിഴിലെ ഒന്നാംനായികയായി വിലസിയ അസിന്‍ തമിഴില്‍നിന്നും ബോളിവുഡിലെത്തിയ `ഗജിനി'യിലൂടെ അമീറിന്‌ ജോടിയായി ഏറെ പേര്‍ സമ്പാദിച്ചതാണ്‌. തുടര്‍ന്ന്‌ വന്ന സല്‍മാന്‍ ചിത്രമായ `ലണ്ടന്‍ ഡ്രീംസ്‌' അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടര്‍ന്നെത്തിയ `റെഡി' ആ കുറവ്‌ പരിഹരിച്ചിരുന്നു. ഇനിയും കൂടുതല്‍ ചിത്രങ്ങളാണ്‌ അസിന്റെ കൈയിലുള്ളത്‌. അക്ഷയ്‌കുമാറിനൊപ്പമുള്ള `ഹൗസ്‌ഫുള്‍ 2', അഭിഷേക്‌ ബച്ചനൊപ്പമുള്ള `ബോല്‍ ബച്ചന്‍' എന്നിവയുടെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. അതോടൊപ്പം മിനിസ്‌ക്രീന്‍ പ്രേക്ഷകരെ തേടിയെത്തുന്നു അസിന്‍. എന്നാല്‍ ബോളിവുഡില്‍ താരസുന്ദരിമാര്‍തമ്മിലുള്ള കടുത്തമത്‌സരമാണ്‌ അസിനിപ്പോള്‍ നേരിടുന്നത്‌. ഇപ്പോള്‍ ഏറെ തിളങ്ങിനില്‍ക്കുന്ന കരീന കപൂര്‍, കത്രിന കൈഫ്‌, പ്രിയങ്ക ചോപ്ര, കൂടാതെ മലയാളിയായ വിദ്യാബാലന്‍ എന്നിവരില്‍നിന്നെല്ലാം അസിന്‍ വന്‍ മത്‌സരമാണ്‌ നേരിടന്നത്‌. അടുത്തിടെയെത്തിയ ചിത്രങ്ങളിലെല്ലാം ഇവര്‍ തിളങ്ങിനില്‍ക്കുകയാണ്‌. കത്രീനയാണെങ്കില്‍ `അഗ്‌നിപഥി'ലൂടെ ഒരു സ്‌പെഷല്‍ ഐറ്റം നമ്പറുമായുമാണ്‌ എത്തുന്നതും. അതിനാല്‍ ബിഗ്‌ സ്‌ക്രീനിലെ ഗ്ലാമര്‍ഗേള്‍ പരിവേഷത്തില്‍ നിന്നും അസിന്‍ കുടുംബപ്രേക്ഷകര്‍ക്കുപറ്റിയ മിനിസ്‌ക്രീന്‍ താരമാവുകയാണ്‌. ഷോയെക്കുറിച്ച്‌ അസിന്‌ വലിയ പ്രതീക്ഷയാണുള്ളതെന്നും പറയുന്നു. `സൂപ്പര്‍ സ്‌റ്റാര്‍ സാന്റയില്‍ പങ്കെടുക്കുന്നതിലൂടെ ഓഡിയന്‍സുമായി നേരിട്ട്‌ ഇടപഴകാനുള്ള അവസരമാണ്‌ വന്നിരിക്കുന്നത്‌. ഈ പ്രോഗ്രാംതന്നെ ഫ്രണ്ട്‌ഷിപ്പിന്‌ പ്രാധാന്യംനല്‍കിയുള്ളതാണ്‌; സത്യസന്‌ധമായ സൗഹൃദത്തിനുള്ളത്‌'- അസിന്‍ പറയുന്നു. ഷോയില്‍ അസിന്‍ വിലസിയാലും ഇല്ലെങ്കിലും ഇനി വരുന്ന മള്‍ട്ടിസ്‌റ്റാര്‍ ചിത്രം `ഹൗസ്‌ഫുള്‍ 2', `ബോല്‍ ബച്ചന്‍' എന്നിവ ഏറെ നിര്‍ണായകമാണ്‌. മത്‌സരങ്ങളുടെ ലോകത്ത്‌ ഒരു ചുവട്‌ പിന്നോട്ടോ മുന്നാട്ടോ എന്നത്‌ ഏഹെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news