സംവൃതയും വിവാഹത്തിലേക്ക്...
മലയാളത്തിന്റെ പ്രിയ നടി സംവൃതാ സുനില്‍ വിവാഹ ഒരുക്കങ്ങളില്‍. താരങ്ങളുടെ വിവാഹനാളുകളില്‍ത്തന്നെയാണ് മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി നില്‍ക്കുന്ന സംവൃതയുടെ വിവാഹവാര്‍ത്തകളും പുറത്തെത്തിയിരിക്കുന്നത്. മലയാളസിനിമയില്‍ നായികമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മമ്‌താ മോഹന്‍ദാസ് അടുത്തിടെ വിവാഹിതയായിരുന്നു. അടുത്തിടെതന്നെയാണ് പുതിയ താരവും താരപുത്രനുമായ ദുല്‍ക്കര്‍ സല്‍മാനും വിവാഹിതനായത്. അതോടൊപ്പം മറ്റൊരു മുന്‍നിരനായിക വിവാഹ ഒരുക്കങ്ങളിലും.
കാലിഫോര്‍ണിയയില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി അഖിലാണ് സംവൃതയുടെ പങ്കാളിയായി എത്തുന്നത്. വിവാഹകാര്യങ്ങള്‍ എത്തിയെങ്കിലും വിവാഹതീയയെക്കുറിച്ച് തീരുമാനമായില്ല. വിവാഹശേഷം അഭിനയത്തില്‍ തുടരുമോ എന്നതിനെക്കു
റിച്ചും വ്യക്‌തമായ മറുപടിയെത്തിയിട്ടില്ല.
2004 ല്‍ `രസികന്‍`എന്ന ദിലീപ് ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ജോസ് അവതരിപ്പിച്ച കണ്ണൂര്‍കാരിയായ സംവൃത സുനില്‍ പിന്നീട് പടിയായി ഉയരുന്നതാണ് മലയാളം കണ്ടത്. മലയാളത്തിവും ചുറുചുറുക്കും ശാലീനമായ സൗന്ദര്യത്തിനുടമയുമായ സംവൃത ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ വ്യത്യസ്‌തമായ നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് നല്‍കിക്കഴിഞ്ഞു. അച്‌ഛനുറങ്ങാത്ത വീട്, കോക്ക്‌ടെയില്‍, ചോക്ലേറ്റ്, തിരക്കഥ, വാസ്‌തവം, മാണിക്യക്കല്ല് തുടങ്ങിയവ കൂടുതല്‍ ശ്രദ്ധേയമായവയാണ്. മലയാളത്തിലെ ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പം സിനിമ ചെയ്‌തുകഴിഞ്ഞ സംവൃതയുടെ ജയറാം ചിത്രം സ്വപ്‌നസഞ്ചാരി'ക്കു പിന്നാലെ പുത്തന്‍ചിത്രം `അസുരവിത്ത്' ജനുവരി 6ന് റിലീസ് ചെ
യ്തു. ഇനി മമ്മൂട്ടിയുടെ `ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്‌ണര്‍', ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന `അരികെ' തുടങ്ങിയ ചിത്രങ്ങള്‍ എത്തുകയാണ്.
ഇടയ്‌ക്കൊരുവേള മലയാളത്തിന്റെ യുവതാരം പൃഥ്വിരാജുമായി ചേര്‍ന്ന് ചില പ്രണയവാര്‍ത്തകള്‍ എത്തിയിരുന്നുവെങ്കിലും അത് പൃഥ്വിയുടെ വിവാഹത്തോടെതന്നെ കെട്ടടഞ്ഞു. അങ്ങനെ വലിയ ഗോസിപ്പുകളും ബഹളങ്ങളുമില്ലാതെ സംവൃതയും വിവാഹമണ്‌ഡപത്തിലേക്ക്.
|
|||
















