രഞ്‌ജിത്ത് ശങ്കറിന്റെ `മേയ് ഫ്‌ളവറി'ല്‍ പൃഥ്വിരാജും ഫഹദ് ഫാസിലും
`പാസഞ്ചര്‍', `അര്‍ജുനന്‍സാക്ഷി' തുടങ്ങിയ ചിത്രളൊരുക്കിയ സംവിധായകന്‍ രഞ്‌ജിത്ത് ശങ്കര്‍ പുതിയ ചിത്രവുമായി എത്തുന്നു. രഞ്‌ജിത്ത് ഇനിയൊരുക്കുന്ന `മേയ് ഫ്‌ളവറി'ല്‍ പൃഥ്വിരാജും ഫഹദ് ഫാസിലും പ്രധാനതാരങ്ങളാകുന്നു. സംഗീതത്തിന് പ്രാധാന്യംനല്‍കിയൊരുക്കുന്ന ഒരു റൊമാന്റിക് ചിത്രമായിരിക്കുമിത്. ഈ ചിത്രത്തിലൂടെ ആനന്ദ് മദുസൂധനന്‍ എന്ന ഒരു പുതിയ സംഗീതസംവിധായകനെ പരിചയപ്പെടുത്തുകയാണ് രഞ്‌ജിത്ത്. അഞ്ച് ഗാനങ്ങളാണ് മേയ് ഫ്‌ളവറില്‍ ഉള്‍പ്പെടുന്നത്. രഞ്‌ജിത്ത് ശങ്കറിന്റെ അര്‍ജുനന്‍സാക്ഷിയില്‍ പൃഥ്വിരാജ് നേരത്തെ അഭിനയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ചാപ്പാകുരിശിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഫഹദിന് 2012 ലും നിരവധി അവസരങ്ങള്‍ ലഭിക്കുകയാണ്. ആഷിക് അബുവിന്റെ `22 ഫീമെയില്‍ കോട്ടയം', സജി സുരേന്ദ്രന്റെ `താമരശേരി ടു തായ്‌ലാന്റ്' തുടങ്ങിയ ചിത്രങ്ങള്‍ ഇനി വരാനുണ്ട്.
|
|||
















