Back
Wednesday, January 04, 2012 | 04:34:20 PM IST
രജനീകാന്ത്‌ ചിത്രം: പി. വാസു നിഷധിച്ചു

തെന്നിന്ത്യന്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കി ശിവാജി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഒരു ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ തമിഴിന്റെ സൂപ്പര്‍ സംവിധായകന്‍ പി.വാസു നിഷേധിച്ചു.`ഇത്തരം ഊഹാപോഹങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ നിരാശാജനകമാണ്‌. ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച്‌ രജനീസാറുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല. ഈ സമയം കന്നട ചിത്രമായ ആ രക്ഷകായുടെ വര്‍ക്കുകളുമായി ഞാന്‍ വളരെ തിരക്കിലാണ്‌'- വാര്‍ത്തകളോട്‌ പി. വാസു പ്രതികരിച്ചു. സംവിധായകനായും നിര്‍മ്മാതാവായും സ്‌ക്രിപ്‌റ്റ്‌ റൈറ്ററായും നടനായുമെല്ലാം ഏറെ അറിയപ്പെട്ട പി.വാസു നേരത്തെ രജനിയെ നായകനാക്കി `പണക്കാരന്‍', `മന്നന്‍', `ഉഴൈപ്പാളി', `ചന്ദ്രമുഖി' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.
 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news