പ്രിയന്റെ സഹായത്തോടെ `പോരാളി` ഹിന്ദിയിലേക്ക്
അടുത്തിടെ തമിഴിലിറങ്ങിയ ചിത്രം `പോരാളി' കണ്ട മലയാളത്തിന്റെ റീമേക്ക് സ്‌പെഷ്യലിസ്‌റ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍ ചിത്രം ഹിന്ദിയിലെത്തിക്കാനുള്ള താത്‌പര്യത്തില്‍. സമുദ്രകനി സംവിധാനം ചെയ്‌ത `പോരാളി'യെ ഹിന്ദിയിലെത്തിക്കാന്‍ വേണ്ട സഹായം നല്‍കാമെന്നാണ് പ്രിയന്‍ അറിയിച്ചിരിക്കുന്നത്. സമുദ്രകനിയുടെ മുന്‍ ചിത്രമായ `നാടോടികളെ' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‌ത പ്രിയന്‍ ഇത്തവണ `പോരാളി' ചെയ്യുന്നതിന് സമുദ്രക്കനിയെ സഹായിക്കുകയാണ് ചെയ്യുന്നത്. സംവിധാനം സമുദ്രകനി നിര്‍വഹിക്കും. അടുത്തിടെ നടന്ന ഒരു ഇന്റര്‍വ്യുവില്‍ സമുദ്രകനിതന്നെ ഇക്കാര്യം വ്യക്‌തമാക്കി. `പ്രിയന്‍ സാറിനെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. എന്റെ നാടോടികളെ അദ്ദേഹം ഹിന്ദിയില്‍ സംവിധാനം ചെയ്‌തതാണ്. ഇപ്പോള്‍ പോരാളി കണ്ടതിനുശേഷം ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നതിന് എന്നെ സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്'- സമുദ്രകനി പറയുന്നു. ഹിന്ദി പ്രേക്ഷകര്‍ക്ക് അനുയോജ്യമായ വിധത്തില്‍ ചിത്രത്തെ അവതരിപ്പിക്കുന്നതിന് കഥയും മറ്റുകാര്യങ്ങളും ഒരുക്കുന്നതിന് പ്രിയന്റെ സഹായം ഗുണംചെയ്യും. അതോടൊപ്പം പ്രിയന്‍ കൂടെയുള്ളതിനാല്‍ ചിത്രത്തിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നതിനും നിര്‍മ്മാതാവിനെ ശരിയാക്കുന്നതിനുമെല്ലാം കൂടുതല്‍ സഹായമാകും.
|
|||
















