ആനന്ദ ലബ്ധിക്ക് കുടുംബശ്രീയും കൂടെ
കുടുംബശ്രീ എന്നുപറഞ്ഞാല്‍ വെളുപ്പാന്‍കാലത്ത് വീട്ടുമുറ്റത്തുവന്ന് വേസ്റ്റ് ബാസ്‌കറ്റെടുക്കുന്നവരാണെന്ന ധാരണ പലതവണ തിരുത്തി അഭിനന്ദനം നേടിയവര്‍ ക്രിസ്‌മസ് വിപണിയുമായി എത്തുന്നു. തലസ്ഥാനത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വെള്ളാറിലെ കോവളം ടൂറിസ്‌റ് വില്ലേജില്‍ ക്രിസ്‌തുമസ-നവവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജനുവരി ഒന്നു വരെ ഭക്ഷ്യമേളയും കുടുംബശ്രീ ഉല്‍പ്പന്ന വിപണനമേളയും നടത്തിയാണ് ഇത്തവണ വിപണിയിലെ ഇടപെടല്‍. കുടുംബശ്രീ സംസ്ഥാന മിഷനും ടൂറിസം ഒന്നിച്ചാണിത്.
കരകൗശല വസ്‌തുക്കള്‍, രാമച്ചം ഉല്‍പന്നങ്ങള്‍, ആയൂര്‍വേദ ഉല്‍പന്നങ്ങള്‍, ധാന്യപ്പൊടികള്‍, അച്ചാറുകള്‍, നടീല്‍വസ്‌തുക്കള്‍, ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികള്‍ തുടങ്ങി കേരളത്തിന്റെ വിവധഭാഗങ്ങളിലുള്ള കുടുംബശ്രീ ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭിക്കും.
വടക്കന്‍ മലബാര്‍ വിഭവങ്ങള്‍, മുയല്‍ ഇറച്ചിയിലുണ്ടാക്കിയ വിവിധ തരം വിഭവങ്ങള്‍, കടല്‍കായല്‍ മത്സ്യവിഭവങ്ങള്‍, വിവിധ തരം ജ്യൂസുകള്‍, അരിപത്തിരി, കോഴിക്കറികള്‍, കപ്പ, വിവിധ തരം പുട്ടുകള്‍ എന്നിവ ഭക്ഷ്യമേളയിലെ ആകര്‍ഷണങ്ങളാണ്. കുടുംബശ്രീയുടെ സ്വന്തം ബ്രാന്‍ഡായ കഫേ കുടുംബശ്രീ കോവളം ടൂറിസ്‌റ് വില്ലേജില്‍ ഈ കാലയളവില്‍ മലയോര പ്രദേശങ്ങളിലെ പുഴുക്കുകളുടെ അപൂര്‍വ്വ വിഭവങ്ങളും മത്സ്യവിഭവങ്ങളും ഒരുക്കും. ഇതിലപ്പുറമെന്തു വേണം ക്രിസ്‌മസ് കാലം മധുരതരമാക്കാന്‍.
വിവിധ തരം കരിമീന്‍ വിഭവങ്ങള്‍, കല്ലിന്‍മേ കായ, മീന്‍ വറ്റിച്ചത്, ആലപ്പി മീന്‍ കറി, മീന്‍ മലബാറി തുടങ്ങിയ വിഭവങ്ങളുണ്ടാകും. കൂടാതെ കഞ്ഞിയുടെ 10 തരം രുചി ഭേദങ്ങളും തട്ടില്‍കുട്ടി ദോശ, താറാവ് റോസ്‌റ് തുടങ്ങിയ വിഭവങ്ങളും ഭക്ഷണപ്രിയര്‍ക്കായി കോവളം ടൂറിസ്‌റ് വില്ലേജില്‍ ഒരുങ്ങും. ക്രിസ്‌തുമസ്‌പുതുവത്സരത്തോടനുബന്ധിച്ച് കുടുംബശ്രീ ബാലസഭാ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
പുതിയ വര്‍ഷത്തിലേയ്‌ക്ക് പുതിയ ഊര്‍ജ്ജത്തോടെ ചുവടു വെയ്‌ക്കാനാണ് കുടുംബശ്രീ ക്ഷണിക്കുന്നത്.
|
|||
















