Back
Thursday, December 22, 2011 | 05:02:01 PM IST
ഭാജിയുടെ റസ്‌ലിംഗ്‌ ഷോ!

സ്‌പിന്‍കൊണ്ട്‌ ബാറ്റ്‌സ്‌മാന്‍മാരെ കറക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍സിംഗ്‌ റസ്‌ലിംഗ്‌ റിംഗിലേക്ക്‌. ടെലിവിഷനിലെത്തുന്ന `റിംഗ്‌ കാ കിംഗ്‌' എന്ന റസ്‌ലിംഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഷോയുടെ ഗുഡ്‌വില്‍ അംബാസിഡറായി ഭാജിയെത്തുന്നു. അടുത്തവര്‍ഷം ആരംഭത്തോടെയാണ്‌ ഷോ അരങ്ങേറുക. കളേഴ്‌സ്‌ ചാനലിലാണ്‌ ഷോ. 3000 ത്തോളംവരുന്ന കാണികളുടെ മുന്നില്‍വച്ച്‌ ലൈവ്‌ ആയി നടക്കുന്ന മല്ലയുദ്ധം ഷൂട്ട്‌ ചെയ്‌ത്‌ ടെലിവിഷനിലൂടെ കാണിക്കുകയാണ്‌. മല്ലയുദ്ധത്തില്‍ വിദേശതാരങ്ങളും ഇന്ത്യന്‍ ഫയല്‍മാന്‍മാരും അണിനിരക്കും. ഭാജിയും മത്‌സരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഒരു ഇന്റര്‍നാഷണല്‍ റസ്‌ലിംഗ്‌താരവുമായി ഹര്‍ഭജന്‍ ഏറ്റുമുട്ടും. ക്രിക്കറ്റ്‌ പിച്ചിലെ ഭാജിയുടെ പോരാട്ടംകണ്ട നമുക്ക്‌ റിംഗിലെ പോരാട്ടവും കാണാം. ഭാജിയുടെ റിംഗിലെ പോരാട്ടം സര്‍പ്രൈസ്‌ഡ്‌ ആവുമെന്നാണ്‌ ഗേള്‍ഫ്രണ്ട്‌ ഗീതാ ബസ്ര പറയുന്നത്‌.
`അതേ, ഭാജി റസ്‌ലിംഗ്‌ ഷോയിലൂടെ ടെലിവിഷനിലേക്ക്‌ എത്തുകയാണ്‌. അടുത്തവര്‍ഷം ആദ്യമാണ്‌ ഷോ ആരംഭിക്കുന്നത്‌. ഇന്ത്യന്‍ ഫയല്‍മാന്‍മാരോടൊപ്പം ഇന്റര്‍നാഷണല്‍ ലെവലിലെ 30 താരങ്ങളും ഇതില്‍ പങ്കെടുക്കും. ശരിക്കുപറയാണെങ്കില്‍ `അവരും' `നമ്മളും' തമ്മിലുള്ളൊരു മത്‌സരം. ഷോയിലുടനീളം രസംവിതറി ഭാജിയുണ്ടാകും'- ഷോയെക്കുറിച്ച്‌ വക്‌താവ്‌ പറയുന്നു.

 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news