Back
Thursday, December 15, 2011 | 10:14:04 AM IST
അനാവശ്യ ഏകദിനങ്ങള്‍ ഒഴിവാക്കണം: ദ്രാവിഡ്‌

അനാവശ്യമായ ഏകദിന പരമ്പരകളും മത്സരങ്ങളും ഐസിസി ഒഴിവാക്കണമെന്ന്‌ ഇന്ത്യയുടെ ലോകോത്തര ബാറ്റ്‌സ്‌മാന്‍ ദ്രാവിഡ്‌. ഏഴു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയൊക്കെ നടത്തുന്നതിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകുന്നില്ല. ക്രിക്കറ്റിന്റെ പ്രാധാന്യം നഷ്‌ടപ്പെടാതിരിക്കാന്‍ അനാവശ്യമത്‌സരങ്ങള്‍ ഒഴിവാക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ദ്രാവിഡ്‌ പറഞ്ഞു. ഏകദിന ക്രിക്കറ്റ്‌ ചിലസമയങ്ങളില്‍ പിന്നോട്ടുപോകുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ മിക്കതിലും കാണികള്‍ വളരെക്കുറവായിരുന്നെന്ന്‌ ദ്രാവിഡ്‌ ചൂണ്ടിക്കാട്ടി. ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്‌ മത്സരങ്ങള്‍ ഡേ-നൈറ്റാക്കണമെന്നും ദ്രാവിഡ്‌ ആവശ്യപ്പെട്ടു. ടെസ്റ്റ്‌ ക്രിക്കറ്റിനെ സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതിനാല്‍ താരങ്ങളും ടെസ്‌റ്റില്‍ താത്‌പര്യപ്പെടണമെന്ന്‌ ദ്രാവിഡ്‌ ആവശ്യപ്പെട്ടു. പൊരിവെയിലത്തിരുന്നു കളി കാണുന്നതിനോടു കാണികള്‍ക്കു താത്‌പര്യമില്ല. അതുകൊണ്ട്‌ ടെസ്റ്റ്‌ മത്സരങ്ങള്‍ പകലും രാത്രിയുമാക്കണം. കാന്‍ബറയില്‍ ക്രിക്കറ്റ്‌ ഇതിഹാസം ബ്രാഡ്‌മാന്റെ പേരിലുള്ള പ്രസംഗപരമ്പരയില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്‌.
ട്വിന്റി20 മത്‌സരങ്ങളുടെ കടന്നുവരവോടെ ക്രിക്കറ്റില്‍ വലിയമാറ്റങ്ങള്‍ വന്നുവെങ്കിലും ടെസ്‌റ്റ്‌ ക്രിക്കറ്റിനുള്ള പ്രാധാന്യം നഷ്‌ടപ്പെടുത്തരുത്‌. മൂന്നിനം മത്‌സരങ്ങള്‍ക്കും വേണ്ടതുപോലെ പ്രാധാന്യം നല്‍കണം. ചില പരമ്പരകളില്‍ ടെസ്‌റ്റ്‌ മത്‌സരങ്ങള്‍ രണ്ടെണ്ണമാക്കി ചുരുക്കുകയും ഏകദിനങ്ങള്‍ ഏഴെണ്ണമാക്കുന്നിനെ ന്യായീകരിക്കാന്‍ കഴിയില്ല. അതുപോലെ താരങ്ങള്‍ അവരുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്‌ നല്‍കാന്‍ തയാറകണമെന്നും ദ്രാവിഡ്‌ ആവശ്യപ്പെട്ടു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍നിന്ന്‌ ചില മുന്‍നിരതാരങ്ങള്‍ വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച്‌ ദ്രാവിഡ്‌ ഇങ്ങനെ പറഞ്ഞു.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news